മുംബൈ: ചൈനയിലെ ഗാങ്ചോയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയിൽനിന്ന് പുരുഷ, വനിത ടീമുകൾ പങ്കെടുക്കും. സെപ്റ്റംബർ 23ന് തുടങ്ങി ഒക്ടോബർ എട്ടു വരെയാണ് ഇത്തവണ ഏഷ്യൻ ഗെയിംസ്. ആദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ക്രിക്കറ്റ് ടീമിനെ അയക്കുന്നത്. ഒക്ടോബർ അഞ്ചിന് ഏകദിന ലോകകപ്പ് ആരംഭിക്കാനിരിക്കെ പുരുഷ വിഭാഗത്തിൽ രണ്ടാം നിരയെ ആകും ഇന്ത്യ അണിനിരത്തുക. വനിത വിഭാഗത്തിൽ പക്ഷേ, ഏറ്റവും മികച്ച ഇലവൻ തന്നെയാകും ഇറങ്ങുക.
2010 മുതൽ ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് മത്സര ഇനമായുണ്ട്. 2014ലും ഇത് ഉൾപ്പെടുത്തിയെങ്കിലും 2018ലെ ജക്കാർത്ത ഗെയിംസിൽ ഒഴിവാക്കി. 2010ൽ ബംഗ്ലാദേശും 2014ൽ ശ്രീലങ്കയുമായിരുന്നു ചാമ്പ്യന്മാർ. വനിതകളിൽ രണ്ടു തവണയും പാകിസ്താനായിരുന്നു വിജയികൾ. വരുന്ന ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾക്ക് ഐ.സി.സി രാജ്യാന്തര പദവി നൽകിയിട്ടുണ്ട്. പുരുഷ, വനിത മത്സരങ്ങൾ ട്വന്റി20 രീതിയിലാകും നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.