വിവാദ ആൾദൈവം ധീരേന്ദ്ര ശാസ്ത്രിയുടെ അനുഗ്രഹം വാങ്ങി സ്പിന്നർ കുൽദീപ് യാദവ്; ചിത്രങ്ങൾ വൈറൽ

വിവാദ ആൾദൈവം ധീരേന്ദ്ര കുമാർ ശാസ്ത്രിയെ സന്ദർശിച്ച് അനുഗ്രഹം തേടി ഇന്ത്യയുടെ ഇടംകൈയ്യൻ സ്പിന്നർ കുൽദീപ് യാദവ്. വെസ്റ്റ് ഇൻഡീസിനെതിരെ ജൂലൈ 27ന് ആരംഭിക്കുന്ന ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയതിന് പിന്നാലെ വ്യാഴാഴ്ചയാണ് താരം മധ്യപ്രദേശിലെ ഛത്തർപൂരിലെ ബാഗേശ്വർ ധാം ക്ഷേത്രം സന്ദർശിച്ചത്.

കുൽദീപ് യാദവ് ധീരേന്ദ്ര ശാസ്ത്രിയുടെ കാൽക്കൽ കൈകൾ കൂപ്പി ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

"ഇന്ത്യൻ ക്രിക്കറ്റിലെ സ്പിൻ മാന്ത്രികനും ബഹുമാനപ്പെട്ട സർക്കാരിന്റെ (ധീരേന്ദ്ര കുമാർ ശാസ്ത്രി) പ്രിയങ്കരനുമായ കുൽദീപ് യാദവ്, ബഹുമാനപ്പെട്ട സർക്കാരിന്റെ ജന്മദിനം ആഘോഷിക്കാൻ ധാം സന്ദർശിച്ചു, ബഹുമാനപ്പെട്ട സർക്കാരിന്റെ അനുഗ്രഹവും വാങ്ങി," -ബാഗേശ്വർ ധാം സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ഐപിഎൽ 2023 ആരംഭിക്കുന്നതിന് മുമ്പ് മാർച്ചിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പരയിലാണ് കുൽദീപ് യാദവ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. മൂന്ന് ഏകദിനങ്ങളിൽ നിന്ന് നാല് വിക്കറ്റ് മാത്രമാണ് വീഴ്ത്തിയതെങ്കിലും, ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിൽ താരം മികച്ച ഫോം പുറത്തെടുത്തിരുന്നു.

അതേസമയം, വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ കുൽദീപ് തന്റെ ദീർഘകാല സ്പിൻ പങ്കാളി യുസ്‌വേന്ദ്ര ചാഹലുമായി വീണ്ടും ഒന്നിക്കാൻ പോവുകയാണ്.

Tags:    
News Summary - Indian Spinner Kuldeep Yadav meets Bageshwar Baba ahead of West Indies tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.