നാഗ്പുർ: കറങ്ങിത്തിരിയുന്ന ഇന്ത്യൻ പിച്ചുകളെ പേടിക്കുന്ന ആസ്ട്രേലിയൻ ടീമിന് ആശങ്കയായി പ്രമുഖ താരങ്ങളുടെ പരിക്കും. ബാറ്റിങ് ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ, ബൗളർമാരായ മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ് എന്നിവർ വ്യാഴാഴ്ച ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്.
പിച്ച് കൂടി എതിരായാൽ വലിയ പരാജയങ്ങൾ നേരിടേണ്ടിവരുമെന്ന ആധി നിലനിൽക്കുന്നു. മത്സരത്തിന് തൊട്ടുമുമ്പും ടീം ആസ്ട്രേലിയ കഠിന പരിശ്രമത്തിലാണ്. എന്നും ചതിക്കാറുള്ള പിച്ചിനെ അടുത്തറിയാൻ മുൻനിര താരങ്ങളായ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും നടത്തുന്ന പരിശോധനകളാണ് ഏറ്റവുമൊടുവിലെ വാർത്ത.
ക്രിക്കറ്റ് ആസ്ട്രേലിയ തന്നെയാണ് ഇരുവരും മൈതാനത്ത് പിച്ചിന്റെ ഈടും ഉറപ്പും പരിശോധന നടത്തുന്ന ചിത്രങ്ങൾ പങ്കുവെച്ചത്. ആസ്ട്രേലിയയിലും പുറത്തും എതിരാളികൾക്കുമേൽ നിർദയം ജയം പിടിക്കുന്ന കംഗാരുക്കൾ പക്ഷേ, ഇന്ത്യൻ പിച്ചുകളിൽ പൊതുവെ അത്ര മികച്ച റെക്കോഡുള്ളവരല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.