ന്യൂഡൽഹി: ഇന്ത്യയുടെ ഉപനായകൻ രോഹിത് ശർമ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് പുറത്ത്. പര്യടനത്തിന് മുന്നോടിയായി മുംബൈയിൽ നടക്കുന്ന ക്യാമ്പിനിടെ ഇടതു പിൻതുടയിലെ പേശിക്ക് പരിക്കേറ്റതാണ് രോഹിത്തിന് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിെൻറ നായകനായ പ്രിയങ്ക് പാഞ്ചൽ ആണ് പകരക്കാരൻ.
34കാരനായ രോഹിതിന് പരിക്കു മൂലം ടെസ്റ്റ് നഷ്ടമാവുന്നത് ഒരു വർഷത്തിനിടെ രണ്ടാം തവണയാണ്. 2020 ഐ.പി.എല്ലിനിടെ ഇടതു പിൻതുടയിലെ പേശിക്ക് പരിക്കേറ്റ രോഹിതിന് പിന്നാലെ നടന്ന ഓസീസ് പര്യടനത്തിലെ ആദ്യ രണ്ടു ടെസ്റ്റുകൾ നഷ്ടമായിരുന്നു. ഇതേ പരിക്കാണ് ഇപ്പോൾ വീണ്ടും പുറത്തുവന്നതെന്നാണ് സൂചന. മുംബൈയിലെ ക്യാമ്പിനിടെ രോഹിതിെൻറ കൈയിൽ പന്ത് കൊണ്ടിരുന്നു. എന്നാൽ, അതിനുശേഷവും ബാറ്റിങ് പരിശീലനം തുടർന്ന താരത്തെ പിന്നാലെ തുടയിലെ പരിക്ക് ബുദ്ധിമുട്ടിച്ചു.
നിലവിൽ രോഹിതിെൻറ പരിക്ക് എത്ര ആഴത്തിലുള്ളതാണെന്ന് പറയാൻ കഴിയില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. ഏറ്റവും ചെറിയ തുടയിലെ പേശി പരിക്ക് പോലും സുഖപ്പെടാൻ ചുരുങ്ങിയത് ഒരു മാസം വേണമെന്നിരിക്കെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാനാവില്ല എന്ന് വിലയിരുത്തിയാണ് രോഹിതിനെ ഒഴിവാക്കിയതെന്ന് ബി.സി.സി.ഐ കൂട്ടിച്ചേർത്തു.
31കാരനായ പ്രിയങ്ക് പാഞ്ചൽ 100 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 24 സെഞ്ച്വറിയടക്കം 7011 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. രോഹിതിെൻറ അസാന്നിധ്യത്തിൽ ഫോമിലുള്ള മായങ്ക് അഗർവാളായിരിക്കും ലോകേഷ് രാഹുലിനൊപ്പം ഓപൺ ചെയ്യുക. ഉപനായകസ്ഥാനവും രാഹുലിനെ തേടിയെത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.