മുംബൈ: ഐ.പി.എല്ലിൽ വിവോയുമായുള്ള കരാർ റദ്ദാക്കിയ വിവരം ഔദ്യോഗികമായി അറിയിച്ച് ബി.സി.സി.ഐ. വിവോയും ബി.സി.സി.ഐയും തമ്മിലുള്ള കരാർ 2020 സീസണിൽ റദ്ദാക്കുകയാണെന്ന് ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്ത് ഉടലെടുത്ത ചൈന വിരുദ്ധ വികാരം ചൈനീസ് ആപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നിരോധിക്കുന്നതിലേക്ക് വരെ നയിച്ചിരുന്നു. ഇതിന് പിന്നാലെ െഎ.പി.എൽ സ്പോൺസർഷിപ്പിൽ വിവോ തുടർന്നാൽ ടൂർണമെൻറ് ബഹിഷ്കരിക്കണമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ആഹ്വാനങ്ങൾ ഉയർന്നു. ഇതേതുടർന്ന് ഐ.പി.എല്ലിെൻറ സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറുമെന്ന് വിവോ അറിയിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
അതേസമയം, ബി.സി.സി.െഎയുമായി നിലവിൽ അഞ്ച് വർഷത്തേക്കുള്ള കരാറാണ് വിവോക്കുള്ളത്. 2023 വരെയാണ് കരാർ കാലാവധി. അടുത്ത വർഷങ്ങളിലെ കരാറിൽ നിന്ന് പിന്മാറില്ലെന്നും വിവോ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.