ദുബൈ: ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐ.പി.എൽ മത്സരക്രമം പുറത്തുവിട്ടു. സെപ്റ്റംബർ 19ന് അബുദബിയിൽ സൂപ്പർടീമുകളായ മുംബൈ ഇന്ത്യൻസും ചെെന്നെ സൂപ്പർകിങ്സും ഏറ്റുമുട്ടുന്ന മത്സരത്തോടെയാണ് ഐ.പി.എല്ലിന് തിരശ്ചീല ഉയരും. ഐ.പി.എൽ ഗവേണിങ് കൗൺസിലാണ് മത്സരക്രമം പുറത്തുവിട്ടത്.
ടൂർണമെൻറിലെ 24 മത്സരങ്ങൾ ദുബൈയിലും 20 എണ്ണം അബുദബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. േപ്ല ഓഫ് മത്സരങ്ങളുടെയും ഫൈനൽ മത്സരങ്ങളുടെയും വേദി പിന്നീട് പ്രഖ്യാപിക്കും.
നിലവിലെ ചാമ്പ്യൻമാരായ മുംബൈയും റണ്ണേഴ്സ് അപ്പായ ചെന്നൈയും ആദ്യമത്സരത്തിൽ കൊമ്പുകോർക്കുന്നത് ആരാധകർക്ക് കളിവിരുന്നാകും. കോവിഡ് പ്രതിസന്ധിമൂലമാണ് ഐ.പി.എൽ വേദി ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.