ചെന്നൈ: കോവിഡ് വ്യാപനത്തിെൻറ ആശങ്കകൾക്കിടയിലും ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തെ വരവേൽക്കാനൊരുങ്ങി ആരാധക ലോകം.
ഒരു സീസണിെൻറ ഇടവേളക്കുശേഷം ഇന്ത്യൻ മണ്ണിൽ തിരികെയെത്തിയ 14ാമത് എഡിഷന് നാളെ ചെന്നൈയിൽ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും കന്നിക്കിരീടത്തിന് ലക്ഷ്യമിടുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് പോരാട്ടം.
ചെന്നൈ, മുംബൈ, അഹ്മദാബാദ്, ഡൽഹി, ബംഗളൂരു, കൊൽക്കത്ത എന്നീ ആറു നഗരങ്ങളിലായാണ് മത്സരം. ആദ്യ ഘട്ടത്തിലെ 20 മത്സരങ്ങൾക്ക് മുംബൈ, ചെന്നൈ വേദികൾ ഇടവിട്ട് ആതിഥേയത്വം വഹിക്കും.
കടുത്ത നിയന്ത്രണങ്ങളും പഴുതടച്ച ബയോബബ്ൾ സുരക്ഷയും ഒരുക്കിയാണ് ടീമുകൾ ഒരുങ്ങുന്നത്. നേരേത്ത റിപ്പോർട്ട് ചെയ്ത കോവിഡ് കേസിെൻറ ടെൻഷനെല്ലാം മാറി.
ഏറ്റവും ഒടുവിൽ ബംഗളൂരുവിെൻറ മലയാളി ഓപണർ ദേവ്ദത്ത് പടിക്കൽ കോവിഡ് മുക്തി നേടി ടീമിനൊപ്പം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.