നായകനായി സ​ഞ്​​ജു​വി​ന് ഇന്ന്​​ അ​ര​ങ്ങേ​റ്റം; പ്രതീക്ഷയോടെ മലയാളികൾ

മും​ബൈ: മ​ല​യാ​ളി താ​രം സ​ഞ്​​ജു സാം​സ​ണ്​ ഇന്ന്​​ ഐ.​പി.​എ​ല്ലിൽ ക്യാ​പ്​​റ്റ​ൻ കു​പ്പാ​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം. സീ​സ​ണി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ​ഞ്​​ജു​വി​‍െൻറ രാ​ജ​സ്​​ഥാ​ൻ​ റോ​യ​ൽ​സി​ന്​ പ​ഞ്ചാ​ബ്​ കി​ങ്സാ​ണ്​ എ​തി​രാ​ളി. സിനിമ താരങ്ങളായ പൃഥ്വിരാജ്​, ടൊവിനോ തോമസ്​ അടക്കമുള്ളവർ സഞ്​ജുവിന്​ ആശംസകൾ നേർന്നു. വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിഗണിക്കപ്പെടാൻ സഞ്​ജുവിന്​ ഈ സീസണിൽ മികച്ച പ്രകടനം പുറ​ത്തെടുക്കേണ്ടത്​ അത്യാവശ്യമാണ്​.

Full View

ക​ഴി​ഞ്ഞ സീ​സ​ണി​ൽ നി​രാ​ശ​പ്പെ​ടു​ത്തി​യ ര​ണ്ട്​ ടീ​മു​ക​ൾ പു​തി​യ റി​ക്രൂ​ട്ട്​​മെൻറു​ക​ളു​മാ​യാ​ണ്​ 14ാം സീ​സ​ണി​ന്​ ഒ​രു​ങ്ങു​ന്ന​ത്. സീ​സ​ണി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള താ​രം ക്രി​സ്​ മോ​റി​സി​നെ 16.25 കോ​ടി ന​ൽ​കി സ്വ​ന്ത​മാ​ക്കി. ലി​യാം ലി​വി​ങ്​​സ്​​റ്റ​ൺ, മു​സ്​​ത​ഫി​സു​ർ റ​ഹ്​​മാ​ൻ തു​ട​ങ്ങി​യ പു​തി​യ സെ​ല​ക്​​ഷ​നൊ​പ്പം ബെ​ൻ​സ്​​റ്റോ​ക്​​സ്, ജോ​സ്​ ബ​ട്​​ല​ർ, രാ​ഹു​ൽ തെ​വാ​ത്തി​യ, ഡേ​വി​ഡ്​ മി​ല്ല​ർ എ​ന്നി​ങ്ങ​നെ നീ​ളു​ന്ന ബി​ഗ്​ ഹി​റ്റ​ർ​മാ​രു​ടെ നി​ര.

മ​റു​പ​ക്ഷ​ത്ത്​ ​െക.​എ​ൽ. രാ​ഹു​ലി​‍െൻറ ടീ​മി​ൽ ക്രി​സ്​ ഗെ​യ്​​ൽ, ഡേ​വി​ഡ്​ മ​ലാ​ൻ, ജെ. ​റി​​ച്ചാ​ർ​ഡ്​​സ​ൺ, നി​കോ​ള​സ്​ പു​രാ​ൻ, മോ​യ്​​സ്​ ഹെൻറി​ക്വ​സ്, ക്രി​സ്​ ജോ​ർ​ഡ​ൻ എ​ന്നി​വ​രും അ​ണി​നി​ര​ക്കു​ന്നു.

Tags:    
News Summary - Tough test awaits captain Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.