ഐ.പി.എല്ലിലെ പുതുസാന്നിധ്യം; അഹ്മദാബാദ് ടീമിന് പേരായി

ന്യൂഡൽഹി: സി.വി.സി ക്യാപിറ്റലിന്റെ ഉടമസ്തഥയിലുള്ള ഐ.പി.എൽ ടീമിന് അഹ്മദാബാദ് ടൈറ്റൻസ് എന്ന് പേരിട്ടതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടീമിന്റെ പേര് ഉടമസ്ഥർ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്നാണറിയുന്നത്. അഹ്മദാബാദിനൊപ്പം ഈ സീസണില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറുന്ന മറ്റൊരു ടീമായ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ് കഴിഞ്ഞ മാസം തന്നെ പേര് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ് ടീമിന്റെ നായകൻ. പാണ്ഡ്യയ്‌ക്കൊപ്പം അഫ്ഗാനിസ്താന്‍ സൂപ്പര്‍ ഓൾറൗണ്ടർ റാഷിദ് ഖാന്‍, ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍ എന്നിവരെയാണ് മെഗാലേലത്തിനു മുമ്പേ അഹ്മദാബാദ് ടൈറ്റൻസ് സ്വന്തമാക്കിയ മറ്റു രണ്ട് താരങ്ങള്‍. ഇതാദ്യമായാണ് പാണ്ഡ്യ ഒരു ടീമിന്റെ നായകനാകുന്നത്.

15 കോടി രൂപ മുടക്കിയാണ് പാണ്ഡ്യയെയും റാശിദിനെയും ടീമിലെത്തിച്ചത്. എട്ടുകോടിയാണ് ഗില്ലിന്റെ വേതനം. അഹ്മദാബാദ് മൊട്ടേര സ്റ്റേഡിയമാണ് ഹേംഗ്രൗണ്ട്. മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റയാണ് മുഖ്യ പരിശീലകൻ‌. 2011 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് കിരീടം നേടിത്തന്ന പരിശീലകൻ ഗാരി കേഴ്സ്റ്റണാണ് മെന്റർ. മുൻ ഇംഗ്ലണ്ട് ബാറ്റർ വിക്രം സോളാങ്കി ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്ററായും പ്രവർത്തിക്കും.

Tags:    
News Summary - IPL 2022: Ahmedabad Team Announces Official Name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.