മുംബൈ: ഐ.പി.എല്ലിലെ മുഴുവൻ മത്സരക്രമവും ബി.സി.സി.ഐ പുറത്തുവിട്ടു. മേയ് 26ന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഏഴ് വരെയുള്ള 21 മത്സരങ്ങളുടെ സമയക്രമം മാത്രമായിരുന്നു നേരത്തെ പുറത്തു വിട്ടിരുന്നത്.
ഏപ്രിൽ എട്ടിന് ചെന്നൈ-കൊൽക്കത്ത മത്സരം നടക്കും. സഞ്ജുവിന്‍റെ രാജസ്ഥാൻ റോയൽസ് ഏപ്രിൽ 10നാണ് ഗുജറാത്ത് ടൈറ്റൻസുമായി ഏറ്റുമുട്ടുക. ആരാധകരേറെയുള്ള മുംബൈ-ബംഗളൂരു മത്സരം ഏപ്രിൽ 11നാണ്. മറ്റൊരു പ്രധാന പോരാട്ടമായ മുംബൈ-ചെന്നൈ മത്സരം ഏപ്രിൽ 14നാണ്.
ലീഗ് ഘട്ടത്തിൽ ആകെ 70 മത്സരങ്ങളാണുള്ളത്. മേയ് 21ന് അഹമ്മദാബാദിലാണ് ആദ്യ ക്വാളിഫയർ മത്സരം. 22ന് ഇവിടെ എലിമിനേറ്റർ മത്സരവും നടക്കും. രണ്ടാം ക്വാളിഫയർ 24ന് ചെന്നൈയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.