ചെന്നൈയെ വീഴ്ത്തിയ ഗുജറാത്ത് ടീമിന് പിഴയിട്ട് ബി.സി.സി.ഐ! ഗില്ലിന് വലിയ പിഴ

അഹ്മദാബാദ്: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ റേറ്റിന് ഗുജറാത്ത് ടൈറ്റൻസിന് പിഴയിട്ട് ബി.സി.സി.ഐ. നായകൻ ശുഭ്മൻ ഗില്ലിനാണ് വലിയ തുക പിഴ ചുമത്തിയത്.

താരം 24 ലക്ഷം രൂപയാണ് നൽകേണ്ടത്. ഇംപാക്ട് പ്ലെയർ ഉൾപ്പെടെ ടീമിലെ മറ്റു 11 താരങ്ങൾ ആറു ലക്ഷം രൂപയോ, മാച്ച് ഫീയുടെ 25 ശതമാനമോ പിഴയൊടുക്കണം. വെള്ളിയാഴ്ച അഹ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗില്ലിന്‍റെയും സായ് സുദർശന്‍റെയും തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ 35 റൺസിനാണ് ഗുജറാത്ത് ചെന്നൈയെ തോൽപിച്ചത്.

ഒന്നാം വിക്കറ്റിൽ ഗില്ലും സുദർശനും ചേർന്ന് 210 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 51 പന്തിൽ 103 റൺസെടുത്താണ് സുദർശൻ പുറത്തായത്. 55 പന്തിൽ ഗിൽ 104 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ചെന്നൈക്ക് എട്ടു വിക്കറ്റിൽ 196 റൺസെടുക്കാനെ സാധിച്ചുള്ളു. നിലവിൽ 12 മത്സരങ്ങളിൽനിന്ന് 10 പോയന്‍റുമായി എട്ടാം സ്ഥാനത്താണ് ഗുജറാത്ത്. പ്ലേ ഓഫിന് നേരിയ സാധ്യത മാത്രമാണ് ടീമിനു മുന്നിലുള്ളത്. 12 പോയന്‍റുമായി നാലാം സ്ഥാനത്തുള്ള ചെന്നൈക്ക് ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചാൽ അവസാന നാലിലെത്താനാകും.

Tags:    
News Summary - IPL 2024: Entire Gujarat Titans Team Penalised After Match vs CSK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.