ബെൽഫാസ്റ്റ്: ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ ‘റൺ ദാന’ത്തിനാണ് സിംബാബ്വെയും അയർലൻഡും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം സാക്ഷ്യം വഹിച്ചത്. സിംബാബ്വെ വിക്കറ്റ് കീപ്പർ ൈക്ലവ് മദൻഡെ ആദ്യ ഇന്നിങ്സിൽ അയർലൻഡിന് 42 റൺസ് ‘സമ്മാനി’ച്ചതോടെയാണ് മത്സരം ചരിത്രത്തിൽ ഇടംപിടിച്ചത്. ബൈ റൺ ആയാണ് ഇത്രയും വിട്ടു നൽകിയത്. ഇതോടെ ടെസ്റ്റിലെ ഒരിന്നിങ്സിൽ ആദ്യമായി 40 റൺസിന് മുകളിൽ ബൈ റൺ വഴങ്ങിയ താരമെന്ന ‘റെക്കോഡ്’ 24കാരന് ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സ്വന്തമായി.
സിംബാബ്വെയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 210ന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് ഇതോടെ 250ലെത്തുകയും ചെയ്തു. എന്നാൽ, ബൈ വഴങ്ങിയത് ൈക്ലവിന്റെ മാത്രം പിഴവായിരുന്നില്ല. പല പന്തുകളും ബൗളർമാർ ലെഗ്സൈഡിൽ വൈഡുകളെറിഞ്ഞപ്പോൾ പിച്ചിലെ അസാധാരണ സ്വിങ്ങും കാരണമായി. 37 ബൈ റൺസ് വഴങ്ങിയ മുൻ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ലെസ് അമെസിന്റെ റെക്കോഡാണ് ൈക്ലവിന്റെ പേരിലായത്. 1934ൽ ആസ്ട്രേലിയക്കെതിരെ ഓവലിൽ അരങ്ങേറിയ ടെസ്റ്റിലായിരുന്നു അമെസിന്റെ ‘റൺദാനം’.
സിംബാബ്വെക്കായി അരങ്ങേറ്റത്തിനിറങ്ങിയ ൈക്ലവ് ആദ്യ ഇന്നിങ്സിൽ ഗോൾഡൻ ഡെക്കായി മടങ്ങുകയും ചെയ്തിരുന്നു. രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമാകാതെ 12 റൺസെന്ന നിലയിലാണ് സിംബാബ്വെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.