ഇന്ത്യൻ ടി-20 ടീമിന്റെ പുതിയ നായകനായി സൂര്യകുമാർ യാദവും ഓൾ ഫോർമാറ്റ് കോച്ചായി ഗൗതം ഗംഭീറും ചുമതലയേറ്റിരുന്നു. മാറ്റങ്ങളുമായി എത്തുന്ന ഇന്ത്യൻ ടീമിന്റെ ആദ്യ പരമ്പര ഇന്ന് ആരംഭിക്കും. ശ്രിലങ്കക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ. മൂന്ന് ടി-20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കും.
ഗംഭീറും സൂര്യയും ഒന്നിക്കുന്നതിനടിയിൽ ഗംഭീറിന്റെ പഴയ വാക്കുകൾ ചർച്ചയാകുകയാണ്. തന്റെ ക്യാപ്റ്റൻസി കരിയറിലെ ഒരേയൊരു സങ്കടത്തെ കുറിച്ചായിരുന്നു ഗംഭീർ പറഞ്ഞത്. സൂര്യകമാർ യാദവിന്റെ മുഴുവൻ കഴിവും തനിക്ക് പുറത്തുകൊണ്ടുവരാൻ സാധിക്കാത്തതാണ് ഗംഭീറിനെ ദുഃഖത്തിലാക്കുന്നത്.
ഗംഭീർ നായകനായിരുന്നപ്പോൾ കെ.കെ ആറിന്റെ ഭാഗമായിരുന്നു സൂര്യ. എന്നാൽ താരത്തിന് ടോപ് ഓർഡറിൽ സ്ഥിരമായി കളിക്കാനുള്ള അവസരം ലഭിച്ചില്ല. ഇതിനെ കുറിച്ചായിരുന്നു ഗംഭീർ സംസാരിച്ചത്.
' ഒരു ക്യാപ്റ്റന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ് കളിക്കാരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ കൊണ്ടുവരുക എന്നുള്ളത്. എന്റെ ഏഴ് വർഷത്തെ ക്യാപ്റ്റൻസി കരിയറിൽ ഒരു വിഷമം മാത്രമേ എനിക്കുള്ളു, അത് സൂര്യയുടെ കഴിവിനെ മുഴുവനായി ഉപയോഗിക്കാൻ സാധിക്കാത്തതാണ്. ക്യാപ്റ്റൻ എന്ന് നിലയിൽ എല്ലാ 10 താരങ്ങളെ കുറിച്ചും നമ്മൾ ചിന്തിക്കണം. സൂര്യ മൂന്നാമതായിരുന്നു ബാറ്റ് ചെയ്തിരുന്നതെങ്കിൽ അവൻ കുറച്ചുകൂടെ എഫക്ടീവ് ആയേനേ എന്നാൽ ഏഴാമനായും മികച്ച ബാറ്റിങ് കാഴ്ചവെച്ചിട്ടുണ്ട്,' ഗംഭീർ പറഞ്ഞു.
2014 മുതൽ 2017 വരെയായിരുന്നു സൂര്യ കൊൽക്കത്തക്ക് വേണ്ടി പാഡണിഞ്ഞത്. പിന്നീട് 2018ലാണ് താരത്തിന്റെ കരിയർ തന്നെ മാറ്റി മറിക്കാൻ ഇടയായ മുംബൈ ഇന്ത്യൻസിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.