ഐ.പി.എല്ലിന് ഇത്തവണ റെക്കോഡ് കാഴ്ചക്കാർ; ആദ്യത്തെ 10 മത്സരങ്ങൾ കണ്ടത് 35 കോടി പേർ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐ.പി.എൽ) ഇത്തവണ റെക്കോഡ് കാഴ്ചക്കാർ. ആദ്യത്തെ പത്ത് മത്സരങ്ങൾ 35 കോടി പേരാണ് കണ്ടത്. മുമ്പ് നടന്ന ഐ.പി.എല്ലിനേക്കാൾ ഉയർന്ന കാഴ്ചക്കാരാണിത്.

കോവിഡ് സീണണേക്കാൾ ഇത്തവണ റെക്കോഡ് കാഴ്ചക്കാരാണ് ഐ.പി.എല്ലിനുണ്ടായത്. ഡിസ്നി സ്റ്റാർ പുറത്തുവിട്ട ബി.എ.ആർ.സി വിവരങ്ങൾ പ്രകാരം ടൂർണമെന്‍റിലെ കാഴ്ച സമയത്തിലും (വാച്ച് ടൈം) വലിയ കുതിപ്പുണ്ടായി. 8,028 കോടി മിനിറ്റാണ് കാഴ്ച സമയം. കഴിഞ്ഞ സീസണേക്കാൾ 20 ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്.

ടാറ്റ ഐ.പി.എൽ 2024ൽ ഇത്തവണ റെക്കോഡ് കാഴ്ചക്കാരുണ്ടായതിൽ തങ്ങൾ ആവേശഭരിതരാണെന്ന് ഡിസ്നി സ്റ്റാർ (സ്പോർട്സ്) തലവൻ സൻജോഗ് ഗുപ്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു. മാർച്ച് 22ന് നടന്ന ചെന്നൈ സൂപ്പർ കിങ്സ്-റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരം 16.8 കോടി പേരാണ് കണ്ടത്.

Tags:    
News Summary - IPL 2024 records highest viewership in first 10 matches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.