മുംബൈ: മൂന്ന് വർഷത്തെ ഐ.പി.എൽ ടൂർണമെന്റിന്റെ തീയതികളിൽ തീരുമാനമായതായി റിപ്പോർട്ട്. 2025,2026, 2027 വർഷങ്ങളിലേക്കുള്ള ടൂർണമെന്റിന്റെ തീയതി ബി.സി.സി.ഐ തീരുമാനിച്ചുവെന്നാണ് വാർത്തകൾ. റിപ്പോർട്ടുകൾ പ്രകാരം 2025ലെ ഐ.പി.എൽ ടൂർണമെന്റ് മാർച്ച് 14ന് തുടങ്ങി മെയ് 25ന് അവസാനിക്കും.
2026 ഐ.പി.എൽ സീസൺ മാർച്ച് 15ന് തുടങ്ങി മെയ് 31ന് അവസാനിക്കും. 2027ലെ ഐ.പി.എൽ മത്സരങ്ങൾ മാർച്ച് 14ന് തുടങ്ങി മെയ് 30ന് അവസാനിക്കും. ക്രിക്ക്ബസ് ഉൾപ്പടെയുള്ള വെബ്സൈറ്റുകളാണ് ഐ.പി.എല്ലിന്റെ തീയതി സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
2025 ഐ.പി.എൽ സീസണിൽ 74 മത്സരങ്ങളും 2026ൽ 84 എണ്ണവും 20027ൽ 94 മത്സരങ്ങളുമാണ് ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം ഐ.പി.എല്ലിന്റെ മെഗാ ലേലത്തിൽ പുതിയ താരങ്ങളെ കൂടി ബി.സി.സി.ഐ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ ഇന്ത്യയിൽ ജനിച്ച അമേരിക്കയിൽ നിന്നുള്ള പേസർ സൗരഭ് നേത്രാവർക്കർ, മുംബൈയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഹാർദിക് താമോർ എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.