ഐ.പി.എൽ താരലേലം: രജിസ്​റ്റർ ചെയ്​തിട്ടും ശ്രീശാന്തില്ല


മുംബൈ: നീണ്ട ഇടവേളക്കു ശേഷം വിലക്കു നീങ്ങി ക്രിക്കറ്റി​െൻറ മായികപ്രഭയിലേക്ക്​​ വീണ്ടുമെത്തിയ ശ്രീശാന്തിന്​ ഇരുട്ടടിയായി ഐ.പി.എൽ താരലേലം. മോശമല്ലാത്ത തുക സ്വയം നിശ്​ചയിച്ച്​ കഴിഞ്ഞയാഴ്​ച രജിസ്​റ്റർ ചെയ്​തിട്ടും ബി.സി.സി.ഐ പുറത്തുവിട്ട താരപ്പട്ടികയിൽ ശ്രീശാന്തില്ല. 164 ഇന്ത്യക്കാരുൾപെടെ 292 പേരാണ്​ പട്ടികയിൽ ഇടംപിടിച്ചത്​. ഫെബ്രുവരി 18ന്​ ചെന്നൈയിലാണ്​​ താരലേലം.

വാതുവെപ്പ്​ വിവാദത്തിൽ കുരുങ്ങി ഏഴുവർഷം സസ്​പെൻഷനിൽ കഴിഞ്ഞതിനൊടുവിലാണ്​ അടുത്തിടെ ശ്രീശാന്ത്​ തിരികെയെത്തിയത്​. മുഷ്​താഖ്​ അലി ട്രോഫിയിൽ കേരളനിരയിൽ മോശമല്ലാത്ത പ്രകടനം നടത്തിയ താരം നാലു വിക്കറ്റും വീഴ്​ത്തി. രജിസ്​​റ്റർ ചെയ്യു​േമ്പാൾ 75 ലക്ഷം രൂപയാണ്​ അടിസ്​ഥാന വിലയിട്ടിരുന്നത്​.

ഐ.പി.എൽ പുതിയ സീസണിൽ താരലേലത്തിന്​​ മൊത്തം 114 പേരാണ്​ രജിസ്​റ്റർ ചെയ്​തിരുന്നതെന്നും പങ്കാളികളായ എട്ടു ടീമുകൾക്കും​ ബോധിക്കാത്തതാകാം പട്ടികയിൽ വരാതിരുന്നതെന്നും മുതിർന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ റിപ്പോർട്ടുകൾ പറയുന്നു.

രാജസ്​ഥാൻ റോയൽസ്​ ജഴ്​സിയിൽ കളിക്കുന്നതിനിടെ 2013ലാണ്​ വാതുവെപ്പ്​ വിവാദത്തിൽ കുരുങ്ങി ശ്രീശാന്തും സഹതാരങ്ങളായ അങ്കിത്​ ചവാൻ, അജിത്​ ചാണ്ടില എന്നിവരും അറസ്​റ്റിലാകുന്നത്​. മുംബൈയിലെ ഹോട്ടൽ മുറിയിൽവെച്ചായിരുന്നു അറസ്​റ്റ്​. ഏഴു വർഷത്തെ സസ്​പെൻഷൻ ഈ വർഷം അവസാനിച്ചുവെങ്കിലും ഐ.പി.എല്ലിൽ ഇറങ്ങാനാകുമോ എന്നാണ്​ പുതിയ ആശങ്ക.

കേരളത്തിൽനിന്ന്​ ശ്രീശാന്ത്​ പുറത്തായെങ്കിലും സച്ചിൻ ബേബി, മുഹമ്മദ്​ അസ്​ഹറുദ്ദീൻ തുടങ്ങിയവർ പട്ടികയിലുണ്ട്​.

രാജസ്​ഥാൻ റോയൽസ്​ നായകൻ സ്​റ്റീവ്​ സ്​മിത്ത്​, കിങ്​സ്​ ഇലവൻ പഞ്ചാബ്​ വേണ്ടെന്നുവെച്ച ​െഗ്ലൻ മാക്​സ്​വെൽ, മധ്യനിര ബാറ്റ്​സ്​മാൻ ​കേദാർ ജാദവ്​, ഹർഭജൻ സിങ്​ തുടങ്ങിയവർ ഏറ്റവും ഉയർന്ന വിലയിട്ട താരങ്ങളുടെ നിരയിലാണ്​. ഷകീബുൽ ഹസൻ, മുഈൻ അലി, സാം ബില്ലിങ്​സ്​, ലിയാം പ്ലങ്കറ്റ്​, ജേസൺ റോയ്​, മാർക്​ വുഡ്​ എന്നിവരും രണ്ടുകോടി അടിസ്​ഥാന വിലയുള്ളവരാണ്​.

സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ 20 ലക്ഷം രുപ അടിസ്​ഥാന വിലയിൽ ലേലത്തിനുണ്ട്​. റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിന്​ 13 താരങ്ങളുടെ ഒഴിവുള്ള​പ്പോൾ ഹൈദരാബാദിന്​ മൂന്നു പേരെ മാത്രമേ ആവശ്യമുള്ളൂ. 

Tags:    
News Summary - IPL Auction 2021: S Sreesanth Failed to Make it to The Final List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.