ദുബൈ: എട്ടു വർഷത്തെ ഇടവേളക്കുശേഷം ഐ.പി.എൽ ക്രിക്കറ്റിനെത്തുന്ന ആസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിനെ അമ്പരപ്പിക്കുന്ന റെക്കോഡ് തുകക്ക് സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 24.75 കോടി രൂപക്കാണ് സ്റ്റാർക്കിനെ ദുബൈയിൽ നടന്ന ലേലത്തിൽ കൊൽക്കത്ത സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെ പഞ്ചാബ് കിങ്സ് 18.50 കോടിക്ക് ലേലത്തിലെടുത്തതായിരുന്നു നിലവിലെ വലിയ തുക. 2015ൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് വേണ്ടിയാണ് സ്റ്റാർക്ക് ഒടുവിൽ ഐ.പി.എല്ലിൽ കളിച്ചത്. ആസ്ട്രേലിയൻ ടീമിനായി കളിക്കുന്നതിനാൽ ആകെ രണ്ട് സീസണിലാണ് സ്റ്റാർക്ക് ഐ.പി.എല്ലിനെത്തിയത്. ട്വന്റി20 ലോകകപ്പിലേക്ക് മത്സരപരിചയത്തിനായാണ് ഈ താരം ഇത്തവണയെത്തുന്നത്.
ലേലവിവരമറിഞ്ഞ് ഞെട്ടിയതായും തനിക്ക് സ്വപ്നം കാണാനാവുന്നതിനുമപ്പുറമാണിതെന്നും സ്റ്റാർക്ക് പറഞ്ഞു.ചൊവ്വാഴ്ച ആദ്യം വൻതുക ലഭിച്ചത് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.