സെഞ്ച്വറിയുമായി മായങ്കും അർധ സെഞ്ച്വറിയുമായി ​​േലാകേഷ്​ രാഹുലും; കൂറ്റൻ സ്​കോറുയർത്തി പഞ്ചാബ്​

ഷാർജ: മായങ്ക്​ അഗർവാളി​െൻറ സെഞ്ച്വറി മികവിൽ (50 പന്തിൽ 106) ഒാപണിങ്​ വിക്കറ്റിൽ 183 റൺസ്​ കൂട്ടുകെട്ട്​ പടുത്തുയർത്തിയ കിങ്​സ്​ ഇലവന്​ 223 റൺസി​െൻറ കൂറ്റൻ ടോട്ടൽ. രാജസ്​ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ്​ മായങ്ക്​ അഗർവാളി​െൻറ ക്ലാസ്​ ഇന്നിങ്​സ്​. മായങ്കി​െൻറ വേട്ടക്ക്​ ഉറച്ച പിന്തുണയുമായി കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരൻ ​േ​ലാകേഷ്​ രാഹുലും (69) ക്രീസിൽ നിലയുറപ്പിച്ചതോടെയാണ്​ വൻ സ്കോറിലേക്ക്​ പഞ്ചാബ്​ നീണ്ടത്​.


രണ്ടു റൺസ്​ വ്യത്യാസത്തിലാണ്​ ഇവർക്ക്​ ​െഎ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഒാപണിങ്​ കൂട്ടുകെട്ട്​ റെക്കോഡ്​ (185- ബെയർസ്​റ്റോ-വാർണർ) നഷ്​ടമായത്​. ആറ്​ ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും സ്​റ്റീവൻ സ്​മിത്തിന്​ ഒാപണിങ്​ സഖ്യം പിളർത്താനായില്ല. മായങ്ക്​ ഏഴും രാഹുൽ ഒരു സിക്​സും പറത്തി. സ്​കോർ സുരക്ഷിതായ നിലയിലെത്തിച്ച ശേഷമാണ്​ ഇരുവരും പുറത്തായത്​.

പിന്നീട്​ വന്ന ​െഗ്ലൻ മാക്​സ്​വെല്ലും (13), നികോളസ്​ പൂരാനും (25) സ്​കോർ 200 കടക്കാൻ സഹായിച്ചു.

Tags:    
News Summary - Ipl Kings IX Panjab vs Rajasthan royals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.