ചെന്നൈ: അറേബ്യൻ മണ്ണിൽ കൊടിയിറങ്ങിയ പൂരത്തിെൻറ ആവേശമണയുംമുമ്പ് ഇന്ത്യയിൽ വീണ്ടുമൊരു ഐ.പി.എൽ പൂരക്കാലം. ഇന്ത്യൻ പ്രീമിയർ ലീഗ് 14ാം സീസണിന് ചെന്നൈ ചെപ്പോക്കിൽ ഇന്ന് കൊടിയേറുന്നു. മുംബൈ ഇന്ത്യൻസിനെ ചാമ്പ്യന്മാരാക്കിയ കോവിഡ് സീസൺ സമാപിച്ച് അഞ്ചു മാസത്തിനുശേഷമാണ് ഇന്ത്യയിലെ ആറു വേദികളിലായി പുതു സീസണിന് ക്രീസുണരുന്നത്. ഉദ്ഘാടനമത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും, ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന രോഹിത് ശർമയുടെ മുംബൈയും ഏറ്റുമുട്ടും. ഇന്ത്യ വേദിയാവുന്ന ട്വൻറി20 ലോകകപ്പിെൻറ വർഷമെന്ന നിലയിൽ കളിക്കാർക്കെല്ലാം ഗൗരവമേറിയതാണ് ഈ സീസൺ. വിവിധ വിദേശ രാജ്യങ്ങൾ ഇന്ത്യൻ മണ്ണ് പരിചയിക്കാനായി തങ്ങളുടെ പ്രധാന താരങ്ങളെയെല്ലാം ഐ.പി.എൽ ടീമുകളിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
ടീമുകളെല്ലാം കിരീട ഫേവറിറ്റുകളായാണ് കളത്തിലിറങ്ങുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും പരിചയസമ്പത്തും യുവത്വവും വേണ്ടുവോളം. ഇനി ഭാഗ്യത്തിെൻറ അകമ്പടി ആർക്കൊപ്പമാവുമോ, അവരുടേതാവും ഓരോ ദിനങ്ങളും.
കോവിഡ് വ്യാപനം പരിഗണിച്ച് കാണികൾക്ക് പ്രവേശനമില്ലാതെയാണ് ടൂർണമെൻറ് നടത്തുന്നത്. കളിക്കാരും മാച്ച് ഒഫീഷ്യൽസും ഉൾപ്പെടെ എല്ലാവരും ബയോബബ്ൾ സുരക്ഷാവലയത്തിലാവും. മുംബൈയിൽ കളിക്കാർക്കും ഗ്രൗണ്ട്സ്റ്റാഫിനും കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.