മുംബൈ: െഎ.പി.എൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്നും വിവോ പിൻവാങ്ങിയതോടെ ഇൗ സീസണിലേക്ക് പകരക്കാരെ തേടി ബി.സി.സി.െഎ. രാജ്യത്തെ വൻകിട ബ്രാൻഡുകളെയാണ് ആദ്യ ഘട്ടത്തിൽ സമീപിച്ചത്.
ടെലികോം ഭീമൻമാരായ റിലയൻസ് ജിയോ ടൈറ്റിൽ സ്പോൺസർഷിപ്പിന് സന്നദ്ധമായില്ല. നിലവിൽ ബി.സി.സി.െഎയുമായി സഹകരിക്കുന്ന പേ ടി.എം, ബൈജൂസ് ലേണിങ് ആപ്പ്, െഎ.പി.എൽ പാർട്ണർമാരായ ടാറ്റാ മോേട്ടാർസ്, ഡ്രീം ഇലവൻ, ആമസോൺ എന്നിവരെയും ബോർഡ് സമീപിച്ചിട്ടുണ്ട്. എന്നാൽ, ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇവയിൽ പലതും ചൈനീസ് നിക്ഷേപമുള്ള കമ്പനികളുമാണ്.
വിവോയെ സ്പോൺസർഷിപ്പിനായി ബി.സി.സി.ഐ നിലനിർത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഐ.പി.എൽ ബഹിഷ്കരണ ആഹ്വാനങ്ങൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.