ബാബർ അസമോ, ഷദബ് ഖാനോ അല്ല! ഐ.പി.എല്ലിൽ സൂപ്പർ ഹിറ്റാകാനുള്ള പാക് താരത്തിന്‍റെ പേര് വെളിപ്പെടുത്തി ടോം മൂഡി

ഐ.പി.എല്ലിൽ പാകിസ്താൻ കളിക്കാർക്കുള്ള വിലക്ക് പിൻവലിക്കുകയാണെങ്കിൽ സൂപ്പർ ഹിറ്റാകാൻ സാധ്യതയുള്ള താരത്തിന്‍റെ പേര് വെളിപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ടോം മൂഡി. മറ്റ് പാക് താരങ്ങൾക്കും വലിയ തുക ലഭിക്കുമെങ്കിലും എന്നാൽ ഷഹീൻ അഫ്രീദി ഒരു ബോക്‌സ് ഓഫീസ് ഹിറ്റ് ആകുമായിരുന്നെന്നും ടോം മൂഡി വ്യക്തമാക്കി.

ഐ.പി.എല്ലിൽ സൂപ്പർ ഹിറ്റാകാൻ സാധ്യതയുള്ള പാക് താരത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഷഹീൻ അഫ്രീദി, ബാബർ അസം, റിസ്വാൻ, ഷദബ് ഖാൻ. അവർക്ക് മികച്ച നിരവധി താരങ്ങളുണ്ട്, പ്രത്യേകിച്ച് ട്വന്‍റി20 ക്രിക്കറ്റ് ഫോർമാറ്റിൽ. ഷഹീൻ നമ്പർ വൺ ആയിരിക്കും, അവൻ ബോക്സ് ഓഫീസ് ഹിറ്റാകും’ -ടോം മൂഡി അഭിപ്രായപ്പെട്ടു.

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയനായ പേസറാണ് ഷഹീൻ. എന്നാൽ, സഞ്ജയ് മഞ്ജരേക്കർ വ്യത്യസ്ത അഭിപ്രായമാണ് പങ്കുവെച്ചത്. അവസാന ഓവറുകളിലെ മികച്ച ബൗളർ ഹാരിസ് റൗഫാണെന്ന് മുൻ താരം പറഞ്ഞു. ബാറ്റർമാരേക്കർ മികച്ച ബൗളിങ് ലൈനപ്പ് പാക് ടീമിനുണ്ട്. ഫഖർ സമാൻ പല ടീമുകൾക്കും മികച്ചൊരു തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008ൽ ഐ.പി.എല്ലിലെ പ്രഥമ സീസണിൽ പാക് താരങ്ങൾ കളിച്ചിരുന്നു.

എന്നാൽ, രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് പിന്നീട് ഐ.പി.എല്ലിൽ പാക് താരങ്ങളെ വിലക്കുകയായിരുന്നു. ശുഹൈബ് അക്തർ, സൽമാൻ ഭട്ട്, കംറാൻ അക്മർ, ഉമർ ഗുൽ ഉൾപ്പെടെയുള്ള പാക് താരങ്ങൾ ഐ.പി.എൽ കളിച്ചിട്ടുണ്ട്.

Tags:    
News Summary - IPL Winning Coach Names His No. 1 Auction Pick If Pakistan Players Were Allowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.