ലണ്ടൻ: നീണ്ട കാത്തിരിപ്പിന് അറുതി കുറിച്ച് ടെസ്റ്റിൽ ആദ്യമായി ജയം പിടിച്ച് അയർലൻഡ്. അബൂദബിയിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്താനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർനിയുടെ കരുത്തിൽ ടീം കാത്തിരുന്ന വിജയത്തിലേക്ക് ബാറ്റു വീശിക്കയറിയത്.
ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 155ന് വീണ അഫ്ഗാൻ രണ്ടാം ഇന്നിങ്സിലും കാര്യമായ സമ്പാദ്യങ്ങളില്ലാതെ കൂടാരം കയറിയിരുന്നു. ഹശ്മത്തുല്ല അർധ സെഞ്ച്വറി നേടിയ ഇന്നിങ്സ് 218ൽ അവസാനിച്ചതോടെ 111 റൺസ് നേടിയാൽ ചരിത്രമെന്ന അത്യപൂർവ നേട്ടത്തിനരികെയായിരുന്നു അയർലൻഡ്.
അതാകട്ടെ, നാലു വിക്കറ്റ് നഷ്ടത്തിൽ ടീം എത്തിപ്പിടിക്കുകയുംചെയ്തു. ക്യാപ്റ്റൻ ബാൽബിർനി 58 റൺസുമായി പുറത്താകാതെ നിന്നു. എട്ടു ടെസ്റ്റുകൾ കളിച്ച അയർലൻഡ് ഇതുവരെയും ഒരിക്കൽപോലും ജയിച്ചിരുന്നില്ല.
2000ൽ അയർലൻഡ് വനിത ടീം ടെസ്റ്റ് ജയിച്ചിരുന്നു. പിന്നെയും കാൽനൂറ്റാണ്ടോളം കാത്തിരുന്നാണ് പുരുഷന്മാർ ഇതേ നേട്ടത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.