ചെന്നൈ സൂപ്പർ കിങ്സിന്‍റെ കിരീട ധാരണത്തോടെയാണ് ഐ.പി.എല്ലിന്‍റെ 16ാം പതിപ്പിന് തിരശ്ശീല വീണത്. അവസാന പന്തുവരെ നീണ്ട ആവേശകരമായ ഫൈനൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചു വിക്കറ്റിന് തകർത്താണ് ചെന്നൈ അഞ്ചാം ഐ.പി.എൽ കിരീടം നേടിയത്.
ഒരു ത്രില്ലർ സീസണിനു പിന്നാലെ ക്രിക്കറ്റിലെ ഭാവി വാഗ്ദാനങ്ങളെ എടുത്തുപറഞ്ഞും പ്രശംസിച്ചും ക്രിക്കറ്റ് വിദഗ്ധരും മുൻതാരങ്ങളും രംഗത്തുവന്നിരുന്നു. പലരും ഐ.പി.എൽ ടീമുകളിലെ താരങ്ങളിൽനിന്ന് തങ്ങളുടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ ഐ.പി.എൽ താരങ്ങളിൽനിന്ന് പ്ലെയിങ് 12 ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.
ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച നായകൻ എം.എസ്. ധോണിയും തുടർച്ചയായി രണ്ടാം തവണയും ടീമിനെ ഫൈനലിലെത്തിച്ച ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയും പത്താന്‍റെ ഇഷ്ട ടീമിൽ ഇടംപിടിച്ചില്ലെന്നതാണ് ഏറെ കൗതുകം. രാജസ്ഥാൻ റോയൽസിന്‍റെ യുവ താരം യശ്വസി ജെയ്സ്വാളും ടീമിലില്ല. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസാണ് നായകൻ. അദ്ദേഹത്തോടൊപ്പം ഓപ്പണറായി ശുഭ്മാൻ ഗില്ലാണ്.
1. ഫാഫ് ഡുപ്ലെസിസ് (നായകൻ)
2. ശുഭ്മൻ ഗിൽ
3. വിരാട് കോഹ്ലി (ടോപ് ഓഡർ)
4. സൂര്യകുമാർ യാദവ് (മിഡ്ൽ)
5. ഹെൻറിച് ക്ലാസെൻ (വിക്കറ്റ് കീപ്പർ)
6. റിങ്കു സിങ് (ഫിനിഷർ)
7. രവീന്ദ്ര ജദേജ (ഓൾ റൗണ്ടർ)
8. റാഷിദ് ഖാൻ (ഓൾ റൗണ്ടർ)
9. മുഹമ്മദ് ഷമി (ന്യൂ ബാൾ)
10. മുഹമ്മദ് സിറാജ് (ന്യൂ ബാൾ)
11. മോഹിത് ശർമ
12. മതീഷ പതിരാന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.