ഇർഫാൻ പത്താൻ ലങ്കൻ പ്രീമിയർ ലീഗിലേക്ക്

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഒാൾറൗണ്ടർ ഇർഫാൻ പത്താൻ ലങ്കൻ പ്രീമിയർ ലീഗിലേക്ക്​. ആഗസ്​റ്റ്​ 28ന്​ ആരംഭിക്കുന്ന എൽ.പി.എല്ലിലെ 70 വിദേശ താരങ്ങളിൽ വിലപിടിപ്പുള്ള ഒരാൾ കൂടിയാണ്​ ഇർഫാൻ. ജനുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇർഫാനെ ടൂർണമെൻറിൽ ​പ​െങ്കടുക്കുന്ന അഞ്ച്​ ടീമുകളിൽ ഒന്നി​െൻറ മാർക്വീ താര​മാക്കിയേക്കും.

വിദേശ താരങ്ങളുടെ ഡ്രാഫ്​റ്റ്​ തയാറാക്കുന്നതായും, താര ലേലവും മറ്റും ​ൈവകാതെ ആരംഭിക്കുമെന്നും ക്രിക്​ ഇൻഫോ റിപ്പോർട്ട്​ ചെയ്​തു.

ഇന്ത്യയി​െല ദേശീയ- ആ​ഭ്യന്തര ക്രിക്കറ്റി​െൻറ ഭാഗമായ താരങ്ങൾക്ക്​ വിദേശ ലീഗിൽകളിക്കാൻ അനുമതിയില്ല. വിരമിക്കൽ പ്രഖ്യാപിച്ചാൽ അനുമതിയോടെ പ​െങ്കടുക്കാമെന്നാണ്​ ചട്ടം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.