ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇഷാന് സെഞ്ച്വറി; ‘സി’ക്ക് മികച്ച സ്കോർ

അനന്ത്പുർ: ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ബി ടീമിനെതിരെ ഇന്ത്യ ‘സി’ക്ക് മികച്ച സ്കോർ. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ഇഷാൻ കിഷന്റെ സെഞ്ച്വറി മികവിൽ സി ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 357 റൺസ് എന്ന നിലയിലാണ്.

ഇഷാൻ 111 റൺസിൽ വീണു. ബാബ ഇന്ദ്രജിത് (78), സായ് സുദർശൻ (43), രജത് പാട്ടിദർ (40), അഭിഷേക് പോറെൽ (12) എന്നിങ്ങനെയാണ് പുറത്തായ മറ്റു ബാറ്റർമാരുടെ സംഭാവനകൾ.

ഓപണറും ക്യാപ്റ്റനുമായ ഋതുരാജ് ഗെയ്ക്‌വാദ് 46ഉം മാനവ് സുതർ എട്ടും റൺസെടുത്ത് ക്രീസിലുണ്ട്. മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി ബി ബൗളർമാരിൽ മിന്നി.

Tags:    
News Summary - Ishan Kishan's century in Duleep Trophy cricket; Excellent score for 'C'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.