1983ൽ കപിലിന്‍റെ ചെകുത്താൻമാർ ഷെൽഫിലെത്തിച്ച ലോകകപ്പ് കിരീടം വീണ്ടും ക്രിക്കറ്റിന്‍റെ പറുദീസയായ ഇന്ത്യയിലെത്താൻ നീണ്ട 28 വർഷം വേണ്ടി വന്നു. 2011ലാണ് മുംബൈയിലെ വാംഖഡേ സ്റ്റേഡിയത്തിൽ ഇന്ത്യ വീണ്ടും ലോകകപ്പുയർത്തിയത്. എം.എസ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ടാമതും ലോകകപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് 10 വർഷം പൂർത്തിയാവുന്നു.
ഇതുപോലൊരു ഏപ്രിൽ രണ്ടിനായിരുന്നു റാഞ്ചിയിൽ നിന്നുള്ള എം.എസ് ധോണിയെന്ന യുവ ക്യാപ്റ്റന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ലോകകപ്പ് വീണ്ടുമുയർത്തിയത്. ശ്രീലങ്കക്കെതിരെയായിരുന്നു കിരീട നേട്ടം. ശ്രീലങ്ക ഉയർത്തി 274 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിൽ തന്നെ സചിൻ ടെണ്ടുൽക്കറേയും സെവാഗിനേയും നഷ്ടമായി. പക്ഷേ 2003ൽ ആസ്ട്രേലിയയിൽ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിപോകാൻ വാംഖ്ഡേയുടെ മണ്ണിൽ ഇന്ത്യ ഒരുക്കമല്ലായിരുന്നു.
പ്രതിസന്ധിയിൽ വിരാട് കോഹ്ലിയെ ഒരറ്റത്ത് നിർത്തി ഗൗതം ഗംഭീർ രക്ഷാപ്രവർത്തനം തുടങ്ങി. ധോണി ഗംഭീറിന് മികച്ച പിന്തുണ നൽകിയതോടെ ഒരിക്കൽ കൂടി ഇന്ത്യ ലോകകപ്പ് സ്വന്തം ഷോകേസിലെത്തിച്ചു. ഇന്ത്യയുടെ എക്കാലത്തേയും ഇതിഹാസ താരങ്ങളിലൊരാളായ സചിൻ ടെണ്ടുൽക്കറുടെ അവസാന ലോകകപ്പ് കൂടിയായിരുന്നു 2011ലേത്. അദ്ദേഹത്തിന് വേണ്ടി ഇന്ത്യൻ മണ്ണിൽ കിരീടം ഉയർത്തുമെന്ന് ടീമംഗങ്ങൾ ദൃഢനിശ്ചയം ചെയ്തിരുന്നു. സചിന് വേണ്ടി മൈതാനത്ത് അത് അവർ നടപ്പാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.