ന്യൂഡൽഹി: ആസ്ട്രേലിയക്കെതിരെ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകൾക്കും ഏകദിന പരമ്പരക്കുമുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. സൗരാഷ്ട്രക്കായി രഞ്ജി ട്രോഫി കളിക്കാൻ പോയ പേസർ ജയദേവ് ഉനദ്കട്ട് തിരിച്ചെത്തിയതാണ് ടെസ്റ്റ് ടീമിലെ ഏക പ്രത്യേകത. ഫോമിലല്ലാത്ത കെ.എൽ. രാഹുലിനെ രണ്ടു സംഘങ്ങളിലും നിലനിർത്തി.
ഒന്നാം ഏകദിനത്തിൽ വ്യക്തിപരമായ അസൗകര്യം കാരണം രോഹിത് ശർമ കളിക്കില്ല. പകരം ഹാർദിക് പാണ്ഡ്യ ടീമിനെ നയിക്കും. രവീന്ദ്ര ജദേജ ഏകദിന ടീമിലും തിരിച്ചെത്തി. ഏകദിന ടീം: രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, സൂര്യകുമാർ യാദവ്, കെ.എൽ. രാഹുൽ, ഇശാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, ഷർദുൽ ഠാകുർ, അക്സർ പട്ടേൽ, ജയദേവ് ഉനദ്കട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.