അണ്ടർടേക്കറുടെ മീം പങ്കുവെച്ച് വസീം ജാഫർ; മാക്സ്‌വെൽ അത് യാഥാർഥ്യമാക്കിയെന്ന് താരം

ഏകദിന ചരിത്രത്തിലെ എക്കാലത്തെയും മികച്ച വ്യക്തിഗത ഇന്നിങ്സായിരുന്നു ഇന്നലെ അഫ്ഗാനിസ്താനെതിരെ ഓസീസ് താരം ഗ്ലെൻ മാക്സ്‌വെൽ കാഴ്ചവെച്ചത്. അഫ്ഗാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ആസ്ട്രേലിയയെ ഏഴ് വിക്കറ്റിന് 91 റൺസ് എന്ന ദയനീയമായ നിലയിൽ നിന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ സാക്ഷി നിർത്തി ഗ്ലെൻ മാക്സ്‌വെൽ വിജയതീരമണയിക്കുന്നത് ക്രിക്കറ്റ് ലോകം അത്ഭുതത്തോടെയാണ് കണ്ടുനിന്നത്.

128 പന്തിൽ നിന്ന് 21 ഫോറും 10 സിക്സറും ഉൾപ്പെടെ പുറത്താകാതെ 201 റൺസ് നേടിയ മാക്സ്‌വെല്ലിനെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം.

മുൻ ഇന്ത്യൻ ഓപണർ വസീം ജാഫർ രസകരമായ ഒരു മീം പങ്കുവെച്ചുകൊണ്ട് മാക്സിയെ പ്രശംസിച്ചത്. മത്സരത്തിനിടെ മാക്സ് വെൽ ഗ്രൗണ്ടിൽ കിടക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രവും ഒപ്പം ലോകപ്രശസ്ത റെസ്‍ലിങ് താരം അണ്ടർടേക്കർ ശവപ്പെട്ടിയിൽ നിന്ന് എണീറ്റുവരുന്ന ചിത്രവും ചേർത്തുവെച്ചായിരുന്നു എക്സിൽ അദ്ദേഹം പോസ്റ്റ് ചെയ്തത്. ‘ഈ മീം മാക്സി ഇന്ന് യാഥാർഥ്യമാക്കി’ എന്നായിരുന്നു അതിന് അടിക്കുറിപ്പായി എഴുതിയത്.

മുൻ ഇംഗ്ലീഷ് താരം മൈഖൽ വോൻ എക്കാലത്തെയും മികച്ച ഇന്നിംഗ്‌സ് എന്നാണ് വിശേഷിപ്പിച്ചത്. ഇന്നിങ്സ് ഓഫ് ലൈഫ് ടൈം എന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്ങും എക്സിൽ കുറിച്ചു. ‘മൈ ഗുഡ്നസ് മാക്സി’ എന്നായിരുന്നു ഇംഗ്ലണ്ടിന്റെ ബെൻസ്റ്റോക്സ് കുറിച്ചത്. ഗംഭീര ഇന്നിങ്സ്, 83-ലെ കപിൽ ദേവിന്റെ ഇന്നിങ്സ് ഓർമ വരുന്നു എന്ന് രവിശാസ്ത്രിയും കുറിച്ചു. 



Tags:    
News Summary - Jaffer Shares Undertaker's 'Coffin' Meme, Credits Maxwell for Turning It into Reality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.