'രാജാവിന്റെ 16 വര്‍ഷങ്ങള്‍'; വിരാട് കോഹ്ലിക്ക് അഭിനന്ദനം അറിയിച്ച് ജയ് ഷാ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 16 വര്‍ഷം പിന്നിട്ട വിരാട് കോഹ്ലിക്ക് അഭിനന്ദനം നേര്‍ന്ന് ബി.സ.സി.ഐ സെക്രട്ടറി ജയ് ഷാ. എക്‌സിലൂടെയാണ് വിരാടിന്റെ ഇതിഹാസ കരിയറിന് ജയ് ഷാ അഭിനന്ദനം അറിയിച്ചത്. ഇന്ത്യയലുടെ എക്കാലത്തെയും മികച്ച ഓള്‍ഫോര്‍മാറ്റ് ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോഹ്ലി. വിരാടിനെ 'കിങ്' എന്നാണ് ജയ് തന്റെ എക്‌സ് പോസ്റ്റില്‍ അഭിസംബോധന ചെയ്യുന്നത്.

'16 വര്‍ഷം മുമ്പ് ഈ ദിവസമാണ് 19 വയസുകാരനായ വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി കാലെടുത്ത് വെക്കുന്നത്. പിന്നീടുണ്ടായ ഇതിഹാസ കരിയറിന്റെ തുടക്കമായിരുന്നു അത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 16 വര്‍ഷം പൂര്‍ത്തിയാക്കിയ രാജാവിന് എല്ലാവിധ അഭിനന്ദനങ്ങളും,' ജയ് ഷാ എക്‌സില്‍ കുറിച്ചു.

2008ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വിരാട് കോഹ്ലി അതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. 533 മത്സരത്തില്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലുമായി കളിച്ച വിരാട് കോഹ്ലി 29,942 റണ്‍സ് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 80 സെഞ്ച്വറിയും 140 അര്‍ധസെഞ്ച്വറിയും വിരാട് കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 50 സെഞ്ച്വറിയുമായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡും വിരാടിനൊപ്പമാണ്.

Tags:    
News Summary - jai shah congratulated virat kohli for his 16 years intl career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.