ഇന്ത്യൻ ടീമുമായി കരാറുള്ള എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ബി.സി.സി.ഐ നിർബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ശ്രേയസ് അയ്യർ ഇഷാൻ കിഷൻ എന്നീ താരങ്ങളെ ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാത്തിന്‍റെ പേരിൽ കേന്ദ്ര കരാറിൽ നിന്നും പുറത്താക്കിയിരുന്നു. പൂർണമായും ഫിറ്റായിട്ടും ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാത്തതിനാലാണ് ഇരുവരുടെയും കരാർ റദ്ധാക്കിയത്.
എന്നാൽ ഇത്തവണത്തെ ദുലീപ് ട്രോഫി കളിക്കുന്നവരുടെ പട്ടികയിൽ കിഷനും അയ്യരും ഉൾപ്പെട്ടിട്ടുണ്ട്. തന്‍റെ കഠിനമായ തീരുമാനം കാരണമാണ് അവർ ദുലീപ് ട്രോഫി കളിക്കുന്നതെന്നാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറയുന്നത്. സെപ്റ്റംബർ 5നാണ് ദുലീപ് ട്രോഫി ആരംഭിക്കുക.
'നിങ്ങൾ ദുലീപ് ട്രോഫിയുടെ സ്ക്വാഡ് നോക്കുകയാണെങ്കിൽ രോഹിത്, വിരാട് എന്നിവരൊഴികെ എല്ലാവരും കളിക്കുന്നുണ്ട്. ഞാൻ എടുത്ത കഠിനമായ തീരുമാനങ്ങൾ കാരണമാണ് അയ്യരും കിഷനുമൊക്കെ ദുലീപ് ട്രോഫി കളിക്കുന്നത്. ഞങ്ങൾ കാര്യങ്ങൾ കുറച്ച് കർശനമാക്കിയിട്ടുണ്ട്, ജഡേജക്ക് പരിക്കേറ്റപ്പോൾ ഞാനാണ് വിളിച്ച് ആഭ്യന്തര മത്സരം കളിക്കാൻ ആവശ്യപ്പെട്ടത്. ഇത് ഇപ്പോൾ നിർബന്ധമായിരിക്കുകയാണ്, പരിക്കേൽക്കുന്ന താരങ്ങൾ ആഭ്യന്തര മത്സരം കളിച്ച് ഫിറ്റ്നസ് തെളിയിക്കേണ്ടതുണ്ട്,' ജയ് ഷാ പറഞ്ഞു.
വിരാട്, രോഹിത്, ബുംറ, ഹർദിക്ക് എന്നീ താരങ്ങളുടെ ജോലിഭാരം കണക്കിലെടുത്തുകൊണ്ട് ദുലീപ് ട്രോഫിയിൽ നിന്നും വിശ്രമം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.