സചിനെതിരെ പന്തെറിയുന്നതാണ് ഏറ്റവും പ്രയാസകരമെന്ന് ജെയിംസ് ആൻഡേഴ്സൺ

സചിനെതിരെ പന്തെറിയുന്നതാണ് ഏറ്റവും പ്രയാസകരമെന്ന് ജെയിംസ് ആൻഡേഴ്സൺഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരം സചിൻ ടെണ്ടുൽക്കറിനെതിരെ പന്തെറിയുന്നതാണ് ഏറ്റവും പ്രയാസകരമെന്ന് ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ. സ്കൈ സ്​പോർട്സിന് നൽകിയ അഭമുഖത്തിലാണ് ആൻഡേഴ്സിന്റെ പ്രതികരണം. വിരമിക്കൽ ടെസ്റ്റിന് മുന്നോടിയായാണ് ആൻഡേഴ്സൺ അഭിമുഖം നൽകിയത്.

സചിനെതിരെ പ്രത്യേകിച്ചൊരു ഗെയിം പ്ലാൻ ഉണ്ടാക്കിയതായി ഓർമയില്ല. സചിനെ നേരിടാൻ ഒരുങ്ങുമ്പോൾ ഒരിക്കലും മോശം പന്തെറിയരുതെന്ന് താൻ ചിന്തിക്കും. അത്തരത്തിലുള്ളൊരു കളിക്കാരനാണ് സചിൻ. ഇന്ത്യക്കും സചിൻ വളരെ പ്രധാനപ്പെട്ട ആളാണ്. സചിനെ ഔട്ടാക്കിയാൽ സ്റ്റേഡിയത്തിന്റെ മൂഡ് തന്നെ മാറും. അത്രയും പ്രാധാന്യമേറിയ വിക്കറ്റാണ് സചിന്റേതെന്നും ആൻഡേഴ്സൺ പറഞ്ഞു.

നിങ്ങൾ സചിനെതിരെ ഓഫ് സ്റ്റമ്പിന് മുകളിലായി നിരന്തരം പന്തെറിയുക. നിരന്തരമായി പന്തെറിയുമ്പോൾ സചിന് ഒരെണ്ണമെങ്കിലും മിസാവും. മാസ്റ്റർ ബ്ലാസ്റ്ററെ എൽ.ബി.ഡബ്യുവിൽ കുടുക്കാനാണ് താൻ ശ്രമിക്കാറുള്ളത്. തനിക്ക് സചിനെതിരെ ചില വിജയങ്ങളുണ്ടായിട്ടുണ്ട്. സചിനും അങ്ങനെ തന്നെയാണെന്ന് ആൻഡേഴ്സൺ പറഞ്ഞു.

39 ടെസ്റ്റുകളിലാണ് ഇന്ത്യക്കെതിരെ ആൻഡേഴ്സൺ കളിച്ചത്. 149 വിക്കറ്റുകളാണ് ഇംഗ്ലീഷ് പേസർ നേടിയത്. ടെസ്റ്റ് കരിയറിൽ ഒമ്പത് തവണ സചിനെ ആൻഡേഴ്സൺ പുറത്താക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരെ 81 റൺസ് നേടിയ ഇന്നിങ്സാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വിക്കറ്റുകൾ താൻ വീഴ്ത്താറുണ്ട്. എന്നാൽ, ബാറ്റ് കൊണ്ട് ഇത്രയും മികച്ച പ്രകടനം നടത്താൻ തനിക്ക് കഴിയുമെന്ന് വിചാരിച്ചില്ല. താനത് ചെയ്തുവെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും ആൻഡേഴ്സൺ കൂട്ടിച്ചേർത്തു.

Tags:    
News Summary - James Anderson on Sachin Tendulkar: ‘Best batter I faced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.