കടപ്പാട്​:  twitter.com/englandcricket

ആഞ്ഞടിച്ച്​ ആൻഡേഴ്​സൺ; ഹെഡ്​ങ്​ലിയിൽ ഇന്ത്യ പ്രതിരോധത്തിൽ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്​ ടെസ്റ്റിൽ ഇന്ത്യക്ക്​ മോശം തുടക്കം. 12 ഓവറിൽ 26 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന്​ മുൻനിര ബാറ്റ്​സ്​മാൻമാർ കൂടാരം കയറി.

​േടാസ്​ നേടിയ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി ബാറ്റിങ്​ തെരഞ്ഞെടുക്കുകയായിരുന്നു. ലോഡ്​സ്​ ടെസ്റ്റ്​ ഇലവനിൽ മാറ്റങ്ങളില്ലാതെയാണ്​ ഇന്ത്യ ഹെഡിങ്​ലി ടെസ്റ്റിനിറങ്ങിയത്​.

ലോകേഷ്​ രാഹുൽ (0), ചേതേശ്വർ പുജാര (1), നായകൻ വിരാട്​ കോഹ്​ലി (7) എന്നിവരാണ്​ ജെയിംസ്​ ആൻഡേഴ്​സണിന്‍റെ തീതുപ്പുന്ന പന്തു​കൾക്ക്​ മുന്നിൽ മുട്ടുമടക്കിയത്​. മൂവരും വിക്കറ്റിന്​ പിന്നിൽ ജോസ്​ ബട്​ലർക്ക്​ പിടികൊടുത്താണ്​ മടങ്ങിയത്​.

ഒമ്പത്​ റൺസുമായി ഓപണർ രോഹിത്​ ശർമയും വിക്കറ്റൊന്നുമെടുക്കാതെ അജിൻക്യ രഹാനെയുമാണ്​ ക്രീസിൽ. ഇംഗ്ലീഷ്​ ടീമിൽ ഡൊമിനിക്​ സിബ്​ലി, മാർക്​ വുഡ്​ എന്നിവർക്ക്​ പകരം ഡേവിഡ്​ മലാനും ക്രെയ്​ഗ്​ ഓവർടണും കളത്തിലിറങ്ങി. 

Tags:    
News Summary - james anderson striked with 3 wickets india in backfoot at ​headingley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.