അബ്​ദുൽ സമദ്; ഐ.പി.എല്ലിൽ അ​രങ്ങേറി കശ്​മീരി പയ്യൻ

ന്യൂഡൽഹി: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്ത്​ അത്ഭുതങ്ങൾ രചിച്ച ടീമാണ്​ ജമ്മു കശ്​മീർ. ഇക്കഴിഞ്ഞ രഞ്​ജി ട്രോഫിയിൽ മികച്ച മുന്നേറ്റം നടത്തിയ ജമ്മു കശ്​മീർ ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു.

ഇപ്പോൾ സൺറൈസേഴ​്​സ്​ ഹൈദരാബാദിനായി അരങ്ങേറിയ അബ്​ദുൽ സമദ്​ എന്ന കശ്​മീരി പയ്യൻ സംസ്​ഥാനത്തെ വീണ്ടും ക്രിക്കറ്റ്​ ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുകയാണ്​.

കളത്തിന്​ ചുറ്റും പന്തിനെ അടിച്ചു പറത്താൻ കെൽപുള്ള 18കാരന്​ ചൊവ്വാഴ്​ച വൈകീട്ടാണ്​ ഡേവിഡ്​ വാർണർ ഓറഞ്ച്​ ക്യാപ്​ സമ്മാനിച്ചത്. ഏഴു പന്തിൽ ഒരു സിക്​സും ഫോറും സഹിതം 12 റൺസുമായി പുറത്താകാതെ നിന്ന സമദ്​ അരങ്ങേറ്റം ഗംഭീരമാക്കി. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താ​െൻറ ശിക്ഷണത്തിലായിരുന്നു​ സമദി​െൻറ വളർച്ച​. 

മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ്​ നേതാവു​മായ ഉമർ അബ്​ദുല്ല താരത്തെ അഭിനന്ദിച്ച്​ രംഗത്തെത്തി. 'കശ്​മീരിൽ നിന്നുള്ള മറ്റൊരു യുവതാരം കൂടി ഐ.പി.എല്ലിൽ അരങ്ങേറിയതിൽ അഭിമാനം. അബ്​ദുൽ സമദ്​ ഹൈദരാബാദ്​ തൊപ്പിയിൽ അരങ്ങേറി. അവ​െൻറ കരിയറിൽ കൂടുതൽ കൂടുതൽ കരുത്തനായി വളരുമെന്ന്​ പ്രതീക്ഷിക്കുന്നു'-ഉമർ ട്വീറ്റ്​ ചെയ്​തു.

കശ്​മീർ താഴ്​വരയിൽ നിന്നും ലീഗിൽ കളിക്കുന്ന മൂന്നാമത്തെ താരമാണ്​ സമദ്​. പർവേസ്​ റസൂലും (പൂണെ വാരിയേഴ്​സ്​, റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ, സൺറൈസേഴ്​സ്​ ഹൈദരാബാദ്​) റാസിക്​ സലാമും (മുംബൈ ഇന്ത്യൻസ്​) മാത്രമാണ്​ മുമ്പ്​ ഐ.പി.എൽ കളിച്ച കശ്​മീരി താരങ്ങൾ.

2019ൽ കശ്​മീർ ജഴ്​സിയിൽ അരങ്ങേറ്റം കുറിച്ച താരം ഇതിനോടകം 11 ട്വൻറി20 മത്സരം കളിച്ചു. 136.36 സ്​ട്രൈക്ക്​റേറ്റിൽ 40 റൺസ്​ ശരാശരിയിലാണ്​ കൗമാരക്കാരൻ ബാറ്റുവീശുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.