ലോകകപ്പിലെ അഫ്ഗാനിസ്താനെതിരെയുള്ള മത്സരത്തിൽ ടീം ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത് പേസർ ജസ്പ്രീത് ബുംറയാണ്. 22 റൺസെടുത്ത ഇബ്രാഹീം സദ്റാനെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈയിലെത്തിക്കുകയായിരുന്നു.
പിന്നാലെയുള്ള ബുംറയുടെ വിക്കറ്റാഘോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബാള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം മാർകസ് റാഷ്ഫോഡിന്‍റെ ഗോള്‍ ആഘോഷം പോലെയായിരുന്നു ബുംറയുടെ വിക്കറ്റ് ആഘോഷവും. ഇതിന്‍റെ വിഡിയോ നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ ഇന്ത്യക്കെതിരെ മികച്ച സ്കോറാണ് നേടിയത്. ഹഷ്മത്തുല്ല ഷാഹിദിയുടെയും അസ്മത്തുല്ല ഒമർസായിയുടെയും അർധ സെഞ്ച്വറി കരുത്തിൽ അഫ്ഗാൻ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു. 10 ഓവറിൽ 39 റൺസ് വിട്ടുകൊടുത്ത് ബുംറ നാലു വിക്കറ്റെടുത്തു.
ആസ്ട്രേലിയക്കെതിരെ ചെന്നൈയില്‍ ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നര്‍ രവിചന്ദ്രൻ അശ്വിന് പകരം പേസര്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ ഇടം നേടി. അതേസമയം, ബംഗ്ലാദേശിനോട് തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് അഫ്ഗാൻ ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.