മുംബൈ: ട്വന്റി 20 വേൾഡ് കപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. പുറംവേദനയെ തുടർന്ന് വിശ്രമത്തിലിരിക്കുന്ന ഫാസ്റ്റ് ബോളർ ജംസ്പ്രിത് ബുറ ടീമിലുണ്ടാകില്ലെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 മത്സരത്തിന് തിരുവനന്തപുരത്ത് എത്തിയ താരം പുറംവേദനയെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. മെഡിക്കൽ സംഘം നടത്തിയ വിദഗ്ധ പരിശോധനക്കൊടുവിലാണ് തീരുമാനമെന്നും പകരക്കാരനെ വൈകാതെ പ്രഖ്യാപിക്കുമെന്നും ബി.സി.സി.ഐ വാർത്തകുറിപ്പിൽ അറിയിച്ചു. നേരത്തെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായ ടീമിന് ബുംറകൂടി പുറത്തിരിക്കുന്നത് കനത്ത ആഘാതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.