പരമ്പരയിലുടനീളം ഇന്ത്യൻ ടീമിനെ തന്‍റെ തോളിലേറ്റി മുന്നോട്ട് നയിക്കാൻ ജസ്പ്രീത് ബുംറ എന്ന പേസ് ബൗളറിന് സാധിച്ചിരുന്നു. ഇന്ത്യൻ ടീമിന് പരമ്പരയിൽ എവിടെയെങ്കിലുമൊക്കെ പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിൽ അത് ബുംറയുടെ സ്പെല്ലുകളിലായിരുന്നു. 3-1ന് ഇന്ത്യ പരമ്പര തോറ്റെങ്കിലും അഞ്ച് മത്സരത്തിൽ 32 വിക്കറ്റ് നേടി ബുംറ ഉയർന്ന് തന്നെ നിന്നു. സിഡ്നിയിൽ നടന്ന അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പരിക്കേറ്റ് പുറത്തായ ബുംറക്ക് രണ്ടാം ഇന്നിങ്സിൽ ബൗൾ ചെയ്യാൻ സാധിച്ചില്ല.
ഇതിൽ താൻ നിരാശനാണെന്നും ചിലപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തെ ബഹുമാനിക്കേണ്ടിവരുമെന്നും നിങ്ങളുടെ ശരീരത്തോട് നിങ്ങൾക്ക് ചിലപ്പോൾ പൊരുതാന്‍ കഴിയില്ലെന്നും ബുംമ്ര പറഞ്ഞു. പ്ലയെർ ഓഫ് ദി സീരീസ് പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു ബുംമ്രയുടെ പ്രതികരണം.
'ചെറിയ നിരാശയോടെയാണെങ്കിലും നിങ്ങളുടെ ശരീരത്തോട് ബഹുമാനം കാണിക്കേണ്ടതുണ്ട്. നിങ്ങളുടെ ശരീരത്തോട് പോരാടുവാൻ സാധിക്കില്ല. പരമ്പരയിലെ ഏറ്റവും മികച്ച പിച്ചാണ് മിസ് ആയതെന്ന് തോന്നുന്നു. ആദ്യ ഇന്നിങ്സിലെ രണ്ടാം സ്പെല്ലിനിടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു,' ബുംറ പറഞ്ഞു. ആദ്യ ഇന്നിങ്സിൽ ബാക്കിയുള്ള ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തെന്നും അദ്ദേഹം പറഞ്ഞു.
സിഡ്‌നിയിൽ 162 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്സിൽ ഓസീസ് 27 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 157 റൺസിൽ അവസാനിച്ചിരുന്നു. സ്കോർ: ഇന്ത്യ - 185 & 157, ആസ്ട്രേലിയ - 181 & 162/4. ട്രാവിസ് ഹെഡ് (38 പന്തിൽ 34), അരങ്ങേറ്റക്കാരൻ ബൂ വെബ്സ്റ്റർ (34 പന്തിൽ 39) എന്നിവരാണ് ടീമിനെ വിജയത്തിലെത്തിച്ചത്. യുവ ഓപ്പണർ സാം കോൺസ്റ്റാസ് (17 പന്തിൽ മൂന്നു ഫോറുകളോടെ 22), മാർനസ് ലബുഷെയ്ൻ (20 പന്തിൽ ആറ്), സ്റ്റീവ് സ്മിത്ത് (ഒമ്പത് പന്തിൽ നാല്), ഉസ്‌മാൻ ഖ്വാജ (45 പന്തിൽ 41) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.