മിന്നു മണി സമൃതി മന്ഥാനക്കൊപ്പം

അയർലൻഡിനെതിരെ ഏകദിന ടീമിൽ മിന്നുമണിയും; നയിക്കാൻ സമൃതി മന്ഥാന

മുംബൈ: അയർലൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറിന് വിശ്രമമനുവദിച്ചപ്പോൾ സമൃതി മന്ഥാന ക്യാപ്റ്റനാകും. ദീപ്തി ശർമ ഉപനായക സ്ഥാനം വഹിക്കും. മലയാളി താരം മിന്നിമണിയും ടീമിൽ ഇടംനേടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽനിന്ന് പേസർ രേണുക സിങ് ഠാക്കൂറിനും വിശ്രമം നൽകി.

വെസ്റ്റിൻഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത യുവ ഓപണർ പ്രതിക റവാൽ ടീമിൽ ഇടംനേടി. വിൻഡീസിനെതിരെ മൂന്ന് ഇന്നിങ്സിൽ 44.66 ശരാശരിയിൽ 134 റൺസാണ് താരം നേടിയത്. മിഡിൽ ഓർഡർ ബാറ്റർ തേജൽ ഹസബ്നിസും 15 അംഗ സംഘത്തിലുണ്ട്. ഈ മാസം 10, 12, 15 തീയതികളിൽ രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

ഇന്ത്യൻ സംഘം: സ്മൃതി മന്ഥാന (ക്യാപ്റ്റൻ), ദീപ്തി ശർമ (വൈസ് ക്യാപ്റ്റൻ), പ്രതിക റവാൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), തേജൽ ഹസബ്നിസ്, രഘ്വി ബിസ്ത്, മിന്നുമണി, പ്രിയ മിശ്ര, തനൂജ കൻവർ, ടിറ്റാസ് സന്ധു, സൈമ താക്കൂർ, സയാലി സാത്ഘരെ.

Tags:    
News Summary - Harmanpreet Kaur rested as India announce squad for Ireland ODIs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.