ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ട്. പാകിസ്താനെതിരെ മുൾത്താനിൽ നടക്കുന്ന ഒന്നാം ടെസ്റ്റിന്‍റെ രണ്ടാംദിനത്തിലാണ് താരം അതുല്യ നേട്ടത്തിലെത്തിയത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിൽ 5000 റൺസ് നേടുന്ന ആദ്യ താരമായി റൂട്ട്. മൂന്നാംദിനം 140 പന്തിൽ 82 റൺസുമായി റൂട്ട് ക്രീസിലുണ്ട്. 84 റൺസുമായി ബെൻ ഡെക്കറ്റാണ് മറുഭാഗത്ത്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തിട്ടുണ്ട്. പാകിസ്താൻ ഒന്നാം ഇന്നിങ്സിൽ 556 റൺസെടുത്തിരുന്നു. 3904 റണ്‍സുമായി ആസ്ട്രേലിയയുടെ മാര്‍നസ് ലബൂഷെയ്നാണ് റൂട്ടിനു പിന്നിൽ രണ്ടാം സ്ഥാനത്ത്. 3484 റണ്‍സുമായി മൂന്നാം സ്ഥാനത്ത് ഓസീസ് താരം സ്റ്റീവ് സ്മിത്തും.
മത്സരത്തിൽ മറ്റൊരു അപൂർവ റെക്കോഡ് കൂടി റൂട്ട് സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ കലണ്ടര്‍ വർഷത്തിൽ ഏറ്റവും കൂടുതല്‍ 1000 പ്ലസ് റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് താരം കൈവരിച്ചത്. ഈ നേട്ടത്തില്‍ അഞ്ച് ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് റൂട്ട്. അഞ്ചു തവണയാണ് 1000 പ്ലസ് റൺസ് നേടിയത്. ആറു തവണ ഈ നേട്ടം കൈവരിച്ച ഇതിഹാസം സചിൻ തെണ്ടുൽക്കൽ മാത്രമാണ് റൂട്ടിനു മുന്നിലുള്ളത്.
സചിന്‍ തെണ്ടുല്‍ക്കര്‍ – ഇന്ത്യ (6)
ജോ റൂട്ട് – ഇംഗ്ലണ്ട് (5)
ബ്രയാന്‍ ലാറ – വെസ്റ്റിൻഡീസ് (5)
മാത്യു ഹൈഡന്‍ – ആസ്‌ട്രേലിയ (5)
ജാക്വസ് കാലിസ് – ദക്ഷിണാഫ്രിക്ക (5)
റിക്കി പോണ്ടിങ് – ആസ്‌ട്രേലിയ (5)
കുമാര്‍ സംഗകാര – ശ്രീലങ്ക (5)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.