'അതെന്താണ് മുമ്പ് ഒത്തൊരുമ ഇല്ലായിരുന്നോ' ; നസീം ഷായുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് കമ്രാന്‍ അക്മല്‍

ടീം ഒത്തൊരുമയോടെ കളിക്കണമെന്ന നസീം ഷായുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കമ്രാന്‍ അക്മല്‍. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സര പരമ്പരക്ക് മുന്നോടിയായാണ് നസീം ഷാ ടീം ഒന്നിച്ച് നിന്ന് കളിക്കണമെന്ന് പ്രസ് മീറ്റിങ്ങില്‍ പറഞ്ഞത്. എന്നാല്‍ അത് എന്തിനാണ് അങ്ങനെ പറയുന്നത് എന്നാണ് അക്മല്‍ ചോദിക്കുന്നത്. മുമ്പ് പാകിസ്താന്‍ കളിച്ചത് അങ്ങനെ തന്നെ അല്ലായിരുന്നോ എന്നും അദ്ദേഹം പറഞ്ഞു.

' നസീം ഷാ പ്രസ് മീറ്റില്‍ എന്താണ് പറഞ്ഞത്. അത് എന്നെ സംബന്ധിച്ചിടത്തോളം വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. അതായത് നമ്മള്‍ ഒരുമിച്ച് കളിക്കേണ്ടതുണ്ടെന്ന്. അതെന്താ മുമ്പ് ഒരുമയോടയല്ലെ പാകിസ്താന്‍ കളിച്ചത്? മീഡിയയുടെ മുമ്പില്‍ ഇങ്ങനെ സംസാരിക്കുമ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ടീമിലുണ്ടെന്നാണ് അര്‍ത്ഥം. നസീം പറഞ്ഞതും ഞാന്‍ കേട്ടതുമൊക്കെ പി.സി.ബി അവസാനിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,' കമ്രാന്‍ അക്മല്‍ പറഞ്ഞു.

രണ്ട് മത്സരങ്ങളുള്ള പരമ്പരയാണ് പാകിസ്താന്‍ ബംഗ്ലാദേശിനെതിരെ കളിക്കുക. രണ്ട് മത്സരവും വിജയിച്ചുകൊണ്ട് പാകിസ്താന്‍ പരമ്പര നേടുമെന്നാണ് കമ്രാന്‍ വിശ്വസിക്കുന്നത്. ഈയിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ വളരെ മോശം പ്രകടനമായിരുന്നു പാകിസ്താന്‍ കാഴ്ചവെച്ചത്. ഇന്ത്യയോടും യു.എസ്.എയോടും തോറ്റ് ഗ്രൂപ്പ് റൗണ്ടില്‍ തന്നെ പാക്പട പുറത്താകുകയായിരുന്നു.

Tags:    
News Summary - kamran akmal questions naseem shahs statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.