ലണ്ടൻ: ആഷസിൽ തുടർച്ചയായി രണ്ടാം ടെസ്റ്റിലും കനത്തതോൽവിയിലേക്ക് അതിവേഗം നടന്നടുത്ത് ഇംഗ്ലീഷ് ബാറ്റിങ്. 468 എന്ന റൺമല മുന്നിൽ വെച്ചുനൽകി രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ച ഓസീസിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം സ്റ്റംപെടുക്കുേമ്പാൾ നാലു വിക്കറ്റ് നഷ്ടത്തിൽ 82 എന്ന നിലയിൽ പരുങ്ങുകയാണ്. മുൻനിര മടങ്ങിയ സന്ദർശകർക്ക് ഇനി സമനിലപോലും അസാധ്യമാക്കിയാണ് കങ്കാരുപടയോട്ടം.
ഒരു വിക്കറ്റിന് 45 റൺസ് എന്ന നിലയിൽനിന്ന് ഒമ്പതിന് 230ലെത്തി കളി നിർത്തിയ കങ്കാരുകൾ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ, രണ്ടാം ഓവറിൽതന്നെ ഓപണർ ഹസീബ് ഹമീദിനെ നഷ്ടമായ ഇംഗ്ലണ്ട് റോറി ബേൺസിനെയും ഡേവിഡ് മലാനെയും പിടിച്ച് ഒച്ചിഴയും വേഗത്തിൽ കളി മുന്നോട്ടുനയിച്ചു. എന്നാൽ, സ്കോർ 48ൽ നിൽക്കെ മലാനും 70 ആകുേമ്പാഴേക്ക് ബേൺസും മടങ്ങിയത് സന്ദർശകരെ അപായമുനയിലാക്കി.
കളി നിർത്താനിരിക്കെ മിച്ചെൽ സ്റ്റാർക് എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ വെറുതെ ബാറ്റുവെച്ച് കാരിക്ക് ക്യാച്ച് നൽകി ജോ റൂട്ടും മടങ്ങി. ഇനിയും കരുത്തുകാട്ടാത്ത മധ്യനിരയെയും വാലറ്റത്തെയും കൂട്ടുപിടിച്ച് 386 റൺസ് എന്ന കൂറ്റൻ ലക്ഷ്യം മറികടക്കുക സാധ്യമല്ലെന്ന് ഉറപ്പുള്ള ഇംഗ്ലണ്ട് സമനിലക്ക് ശ്രമിച്ചാൽ പോലും എവിടെവരെ പോകുമെന്നാണ് ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.