കപില്‍ സുഖമായിരിക്കുന്നു; ആശുപത്രിയില്‍നിന്നുള്ള ചിത്രം

ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവിന്റെ ആശുപത്രിയില്‍നിന്നുള്ള ചിത്രം പുറത്ത്. ആശുപത്രിയില്‍ കപിലിനരികില്‍ മകള്‍ അമ്യ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇതിഹാസ ക്രിക്കറ്റ് താരത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് 61കാരനായ അദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി. താരത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായാണ് വിവരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.