ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രത്തിൽ മഹാരാഥൻമാരായ ഒരുപാട് നായകൻമാർ അരങ്ങ് വാണിട്ടുണ്ട്. അതിൽ ഏറെ ആഘോഷിക്കപ്പെടുന്ന രണ്ട് പേരുകളാണ് കപിൽ ദേവും മഹേന്ദ്ര സിങ് ധോണിയും. കാരണം ഇരുവരും ലോകകിരീടങ്ങൾ സ്വന്തമാക്കിയ നായകൻമാരാണെന്നത് തന്നെ കാരണം. 1983ൽ കപിലിെൻറ ചെകുത്താൻമാർ ആദ്യമായി ഇന്ത്യയെ ലോകജേതാക്കളാക്കിയപ്പോൾ ധോണിപ്പട 28 വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ വീണ്ടും വിജയഗാഥ എഴുതി. ഈ രണ്ടു ടീമുകളും പരസ്പരം ഏറ്റുമുട്ടിയാൽ എന്താകും ഫലം എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ?.
കപിൽ ദേവിെൻറ ടീമിൽ കളിച്ച മദൻലാലിന് അതിൽ സംശയമൊന്നുമില്ല. താനടക്കം അംഗമായ ടീം ധോണിയെയും സംഘത്തെയും മലർത്തിയടിക്കുമെന്നുറപ്പ്.
'ഞങ്ങൾ ഉറപ്പായും ജയിച്ചിരിക്കും. ഞങ്ങളുടെ ടീമിലുള്ള ഓരോരുത്തരും പോരാളികളാണ്. ലോകകപ്പ് അവർ അങ്ങനെ നഷ്ടപ്പെടുത്തില്ല. എല്ലാവർക്കും നന്നായി കളിക്കാൻ അവസരം ലഭിക്കും, അവർ ഉറപ്പായും ജയം നേടിയിരിക്കും'- മദൻലാൽ പറഞ്ഞു. ഇന്ത്യയുടെ ആദ്യ ഏകദിന ലോകകകപ്പ് വിജയത്തിെൻറ 38ാം വാർഷിക ദിനത്തിൽ ഇന്ത്യ ടുഡേയോടാണ് മദൻലാൽ തെൻറ അഭിപ്രായം പറഞ്ഞത്.
മത്സരം ഇംഗ്ലണ്ടിലെ വിഖ്യാതമായ ലോഡ്സ് മൈതാനിയിലാണ് നടക്കുന്നതെങ്കിൽ കപിലും സംഘവും തന്നെ വിജയിക്കുമെന്ന് റോജർ ബിന്നി പറഞ്ഞു. 1983 ലോകകപ്പിെൻറ ഫൈനലിൽ ശക്തരായ വെസ്റ്റിൻഡീസായിരുന്നു ഇന്ത്യയുടെ എതിരാളി. ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് 54.4 ഓവറിൽ 183 റൺസ് മാത്രമാണ് സ്കോർ ബോർഡിൽ ചേർക്കാനായത്. ചെറിയ ടോട്ടൽ ആയിട്ടും ഇന്ത്യ പ്രതീക്ഷ കൈവിട്ടില്ല.
12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മൊഹീന്ദർ അമർനാഥും മൂന്ന് പേരെ മടക്കിയ മദൻലാും ഇന്ത്യക്കായി ബൗളിങ്ങിൽ തിളങ്ങി. അവസാനം പേരുകേട്ട ബാറ്റ്സ്മാൻമാരടങ്ങിയ കരീബിയൻ നിര 52 ഓവറിൽ 140 റൺസിന് പുറത്തായി. 2011ൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വെച്ച് ശ്രീലങ്കക്കെതിരെയായിരുന്നു ധോണിയുടെയും സംഘത്തിെൻറയും വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.