റിയാദ്: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ 'കേരള പ്രീമിയർ ലീഗ് 2022' ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്ലോബ് വിൻ ലോജിസ്റ്റിക്സ് ജേതാക്കളായി. ഫൈനലിൽ ഖസർ ഹൈപർമാർക്കറ്റിനെ തോൽപ്പിച്ചാണ് ഗ്ലോബ് വിൻ ജേതാക്കളായത്. ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്ലോബ് വിൻ താരം നാസർ പ്ലയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗ്ലോബ് വിൻ താരം ഇർഷാദ് പ്ലയർ ഓഫ് ദി സീരീസ് പട്ടത്തിന് അർഹനായി. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്‌മാൻ ആയി അൽ ഉഫൂഖ് കാപ്റ്റൻ ഫഹദ് മുഹമ്മദും മികച്ച ബൗളറായി അൽ ഉഫൂഖ് താരം ഷംസു വയനാടും തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റ് അമ്പയറിങ് പാനൽ അംഗങ്ങളായ അമീർ, സിദ്ധീഖ് എന്നിവർക്കുള്ള ഉപഹാരം ടൂർണമെന്റ് കമ്മിറ്റി അംഗം സുബൈർ കൈമാറി.
കെ.പി.എൽ 2022 വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും ടൈറ്റിൽ സ്പോൺസർ ടെക്നോമാക് മാനേജിങ് ഡയറക്ടർ ഹബീബ് അബൂബക്കർ നൽകി. അസോസിയേറ്റ് സ്പോൺസർ ദി ക്യാന്റീൻ ഇന്ത്യൻ റെസ്റ്റോറന്റ് മീഡിയ പ്രതിനിധി ജിംഷാദ് രണ്ടത്താണി ടൂർണമെന്റ് റണ്ണറപ്പ് ആയ ഖസർ ഹൈപർമാർക്കറ്റിനുള്ള ട്രോഫിയും കാഷ് പ്രൈസും നൽകി.
ഇ.എഫ്എസ് കാർഗോ ട്രാക്ക് റിയാദ് ബ്രാഞ്ച് മാനേജർ അബ്ദുൽ ജലീൽ കളപ്പാടൻ, സിസ്റ്റംസ് എക്സ്പെർട് ഐ.ടി സൊല്യൂഷൻസ് ഡയറക്ടർ മൊയ്‌ദീൻകുട്ടി, സിറ്റിഫ്ലവർ മാർക്കറ്റിങ് ഹെഡ് നിബിൻ ലാൽ, ശിഫ അൽജസീറ പോളിക്ലിനിക് മാനേജർ അസീസ് ചോലക്കൽ, റീജൻസി റെസ്റ്റോറന്റ് എം.ഡി സജ്‌മൽ, പാരഗൺ റെസ്റ്റോറന്റ് എം.ഡി മുഹമ്മദ് ബഷീർ മുസ്ലിയാരകം, കാർഗോ ട്രാക്ക് മാനേജർ സലീത് എന്നിവർ സംസാരിച്ചു.
സമ്മാന വിതരണ ചടങ്ങിൽ കെ.സി.എ പ്രസിഡന്റ് ഷാബിൻ ജോർജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. ഷഹ്‌ദാൻ സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി അംഗം അൻസീം ബഷീർ നന്ദിയും പറഞ്ഞു. ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ കുമാർ സെൽവകുമാർ, സുബൈർ, നജീം അയ്യൂബ്, സിയാദ് അലി, റജ്മൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.