ഗ്രഹാം തോർപ്പ് മരിച്ചത് ട്രെയിൻ തട്ടി; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസവും മുൻ പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് മരിച്ചത് ട്രെയിൻ തട്ടിയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. തോർപ്പ് കടുത്ത വിഷാദം മൂലം ആത്മഹത്യ ചെയ്തതാണെന്ന് കഴിഞ്ഞദിവസം അദ്ദേഹത്തിന്‍റെ ഭാര്യ അമാൻഡ് തോർപ്പ് വെളിപ്പെടുത്തിയിരുന്നു.

സറേ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ട്രെയിൻ ഇടിച്ചതെന്നും ഗുരുതര പരിക്കുകളാണ് മരണകാരണമെന്നും  ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ചികിത്സയിലിരിക്കെയാണ് താരം മരണത്തിന് കീഴടങ്ങിയത്. 2022 മേയിലും താരം ആത്മഹത്യ ശ്രമം നടത്തിയിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റ താരം ഏറെകാലം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

കുറച്ച് വർഷങ്ങളായി തോർപ്പ് കടുത്ത വിഷാദത്തിലായിരുന്നുവെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും ഭാര്യ പറഞ്ഞിരുന്നു. ഏതാനും വർഷങ്ങളായി തോര്‍പ്പ് മാനസികവും ശാരീരികവുമായി പ്രയാസത്തിലായിരുന്നു. കുറേ നാൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് വിഷാദം കൂടി വന്നു. കുടുംബം മുഴുവൻ അദ്ദേഹത്തെ പിന്തുണച്ചു. പല ചികിത്സകളും നടത്തി. പക്ഷേ ഒന്നുംം ഫലം കണ്ടില്ല. അദ്ദേഹം ആത്മഹത്യ ചെയ്തപ്പോള്‍ ഞങ്ങള്‍ തകര്‍ന്നുപോയി -അമാൻഡ ഒരു

54കാരനായ തോർപ്പ് ആഗസ്റ്റ് അഞ്ചിനാണ് മരിച്ചത്. 12 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.ഇടങ്കൈയൻ ബാറ്ററായ താരം 16 സെഞ്ച്വറികൾ ഉൾപ്പെടെ ടെസ്റ്റിൽ 6,744 റൺസാണ് നേടിയത്. 44.66 ആണ് ശരാശരി. കൗണ്ടി ടീം സറേയുടെ താരമായിരുന്ന തോർപ്പ് തന്‍റെ തലമുറയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കളിക്കാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിന്‍റെ പല വിജയങ്ങളിലും താരം നിർണായക പങ്ക് വഹിച്ചു.

189 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2005ലാണ് വിരമിക്കുന്നത്. 2013ൽ ഇംഗ്ലണ്ടിന്റെ ബാറ്റിങ് പരിശീലകനായി. 2022 മാർച്ചിൽ അഫ്ഗാനിസ്ഥാന്‍റെ മുഖ്യ പരിശീലകനായി തോര്‍പ്പിനെ നിയമിച്ചെങ്കിലും ടീമിൽ ചേരുന്നതിന് മുമ്പ് ഗുരുതരമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തിന് സ്ഥാനം ഏറ്റെടുക്കാനായില്ല.

Tags:    
News Summary - Graham Thorpe died after being struck by train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.