റണ്ണൊഴുകിയില്ല; ആ​ന്ധ്രക്കെതിരെ കേരളം നേടിയത്​ 112 റൺസ്​

മുംബൈ: കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ വമ്പന്മാരെ മലർത്തിയടിച്ച കേരളം സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫി ട്വന്‍റി20 ടൂർണ​െമന്‍റിൽ താരതമ്യേന ദുർബലരായ ആന്ധ്രക്കെതിരെ മുന്നോട്ടുവെച്ചത്​ 113 റൺസ്​ വിജയലക്ഷ്യം. ടോസ്​ നഷ്​ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം നാലു വിക്കറ്റ്​ നഷ്​ടത്തിലാണ്​ 20 ഓവറിൽ 112 റൺസെടുത്തത്​.

ശരദ്​ പവാർ ക്രിക്കറ്റ്​ അക്കാദമി ഗ്രൗണ്ടിൽ കൃത്യമായ ലൈനിൽ ആന്ധ്ര പന്തെറിഞ്ഞതോടെ കൂറ്റനടികൾക്ക്​ കഴിയാതെ കേരളം കുഴങ്ങുകയായിരുന്നു. 34 പന്തിൽ ഒരു ഫോറും നാലു സിക്​സുമടക്കം പുറത്താകാതെ 51 റൺസെടുത്ത സചിൻ ബേബിയും 34പന്തിൽ ഒരു ഫോറടക്കം 27 റൺസെടുത്ത ജലജ്​ സക്​സേനയുമൊഴികെ ആർക്കു​ം തിളങ്ങാനായില്ല. മുംബൈയെ തോൽപിച്ച മത്സരത്തിലെ ഹീറോ മുഹമ്മദ്​ അസ്​ഹറുദ്ദീൻ 12 പന്തിൽ 12റൺസെടുത്ത്​ പുറത്തായപ്പോൾ ഡൽഹിക്കെതിരായ മത്സരത്തിൽ തിളങ്ങിയ റോബിൻ ഉത്തപ്പ 17 പന്തിൽ എട്ടും വിഷ്​ണു വിനോദ്​ ഒമ്പതു പന്തിൽ നാലും റൺസാണെടുത്തത്​​.

ക്യാപ്​റ്റൻ സഞ്​ജു സാംസണിന്​ തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങാനായില്ല. 14 പന്തു നേരിട്ട സഞ്​ജു ഒരു ഫോറടക്കം ഏഴു റൺസെടുത്ത്​ പുറത്താവുകയായിരുന്നു.

Tags:    
News Summary - Kerla post 113 Target Against Andhra in Syed Mushtaq Ali Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.