നരെയ്ന്‍റെ ബാറ്റ് വിക്കറ്റിൽ കൊണ്ടിട്ടും ഔട്ട് നൽകിയില്ല; കാരണം ഇതാണ്..

നരെയ്ന്‍റെ ബാറ്റ് വിക്കറ്റിൽ കൊണ്ടിട്ടും ഔട്ട് നൽകിയില്ല; കാരണം ഇതാണ്..

ഐ.പി.എൽ 18ാം സീസൺ ഉദ്ഘാടന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. കെ.കെ. ആർ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം ആർ.സി.ബി ഏഴ് വിക്കറ്റും 22 പന്തും ബാക്കി നിൽക്കെ മറികടന്നു.

മത്സരത്തിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണിങ് ബാറ്റർ സുനിൽ നരെയ്ന്‍റെ ബാറ്റ് സ്റ്റംമ്പിൽ കൊണ്ട് ബെയ്‍ൽസ് വീണിരുന്നു. എന്നാൽ അമ്പയർ അത് ഹിറ്റ് വിക്കറ്റ് ഔട്ട് നൽകിയില്ല. പല ആരാധകരും എന്താണ് അതിന്‍റെ കാരണം എന്ന് തിരക്കിയിരുന്നു. കളിക്കളത്തിൽ വിരാട് കോഹ്ലി ബാറ്റ് സ്റ്റംമ്പിൽ അല്ലേ തട്ടിയത് എന്ന വിക്കറ്റ് കീപ്പർ ജിതേഷ് ശർമയോടെചോദിക്കുന്നുണ്ടായിരുന്നു ടിം ഡേവിഡും ക്യാപ്റ്റൻ രജത് പാടിദാറും അമ്പയറോട് അപ്പീൽ ചെയ്യുകയും ചെയ്തിരുന്നു.

ഐസിസിയുടെ നിയമപ്രകാരം ഒരു ബാറ്റര്‍ ഷോട്ടിന് ശ്രമിക്കവെ ഹിറ്റ് വിക്കറ്റായാല്‍ മാത്രമേ അതു ഔട്ടായി കണക്കാക്കുകയുള്ളൂ. ഈ സംഭവത്തിൽ നരെയ്ൻ ഷോട്ടിന് ശ്രമിക്കവെയല്ല ബാറ്റ് വിക്കറ്റിൽ തട്ടിയത്. അതിനാൽ അദ്ദേഹം ഔട്ടുമായില്ല.

പേസര്‍ റാസിഖ് സലാം എറിഞ്ഞ എട്ടാമത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. റാസിഖിന്റെ പന്ത് നേരിട്ട് പിറകോട്ട് തിരിയവേയാണ് അബദ്ധത്തില്‍ നരെയ്ന്‍റെ ബാറ്റ് വിക്കറ്റില്‍ തട്ടിയത്. ഇതോടെ വിക്കറ്റുകളില്‍ ലൈറ്റ് തെളിയുകയും ബെല്‍സ് താഴെ വീഴുകയും ചെയ്തു. ശ്രദ്ധയില്‍ പെട്ട ആര്‍സിബിയുടെ താരങ്ങൾ അമ്പയറോട് അപ്പീൽ ചെയ്‌തെങ്കിലും ഔട്ട് നൽകിയില്ല. ദൃശ്യം കണ്ട ആരാധകരും സംശയത്തിലാകുക‍യായിരുന്നു.


Tags:    
News Summary - narines bat hit the wicket and umpires didnt gave him out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.