ദുബൈ: ലോകേഷ് രാഹുലിലൂടെ സീസണിലെ ആദ്യ സെഞ്ച്വറി പിറന്ന മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിന് 97 റൺസ് ജയം. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 17 ഒാവറിൽ 109ന് പുറത്തായി. 69 പന്തിൽ ഏഴ് സിക്സും 14 ബൗണ്ടറിയുമായി 132 റൺസ് അടിച്ചാണ് രാഹുൽ സീസണിലെ ആദ്യ സെഞ്ച്വറി നേടിയത്. െഎ.പി.എല്ലിൽ ഒരു ഇന്ത്യൻ താരത്തിെൻറ ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്.
ബംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്ലി വിട്ടുകളഞ്ഞ ക്യാച്ചിനു പിന്നാലെ, സ്റ്റെയിൻ എറിഞ്ഞ 19ാം ഒാവറിൽ രാഹുൽ മൂന്ന് സിക്സുമായി 26 റൺസെടുത്തു. അവസാന ഒാവറിൽ 16 റൺസ് കൂടി.
പഞ്ചാബ് സ്കോറിൽ പകുതിയിലേറെയും രാഹുലിെൻറ ബാറ്റിൽനിന്നു തന്നെ. കരുൺ നായർ (15) പുറത്താവാതെ നിന്നു. മായങ്ക് അഗർവാൾ (26), നികോളസ് പൂരാൻ (17), െഗ്ലൻ മാക്സ്വെൽ (5) എന്നിവരാണ് പുറത്തായത്.
മറുപടി ബാറ്റിങ്ങിൽ ബാംഗ്ലൂരിന് ഒരിക്കൽ പോലും തല ഉയർത്താനായില്ല. കഴിഞ്ഞ കളിയിലെ വെടിക്കെട്ടുകാരനായ മലയാളി താരം ദേവ്ദത്ത് പടിക്കൽ (1) ആദ്യ ഒാവറിൽ പുറത്തായി. ആരോൺ ഫിഞ്ച് (20), ജോഷ് ഫിലിപ്പ് (0), വിരാട് കോഹ്ലി (1), എബി ഡിവില്യേഴ്സ് (28), വാഷിങ്ടൺ സുന്ദർ (30) എന്നിങ്ങനെയാണ് ബാംഗ്ലൂരിെൻറ സ്കോർ. രവി ബിഷ്ണോയ്, എം. അശ്വിൻ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.