ഐ.പി.എല്ലിൽ പ​ങ്കെടുത്ത ന്യൂസിലാൻഡ്​ താരം ടിം സെ​ഫെർട്ടിന്​ കോവിഡ്​; നാട്ടിലേക്ക്​ മടങ്ങാനായില്ല

ചെന്നൈ: ​ഐ.പി.എല്ലിൽ പ​ങ്കെടുത്ത ന്യൂസിലാൻഡ്​ താരം ടിം സെ​ഫെർട്ടിന്​ കോവിഡ്​ സ്ഥിരീകരിച്ചു. ചാർ​ട്ടേഡ്​ വിമാനത്തിൽ നാട്ടിലേക്ക്​ മടങ്ങാനിരിക്കെയാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. നിലവിൽ അദ്ദേഹം അഹമ്മദാബാദിൽ ക്വാറൻറീനിൽ കഴിയുകയാണ്​. സെ​ഫെർട്ടിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റുമെന്നാണ്​ റിപ്പോർട്ട്​.

ശനിയാഴ്​ച വൈകുന്നേരം യാത്രതിരിക്കുന്ന ചാർ​ട്ടേഡ്​ വിമാനത്തിൽ മടങ്ങാനായിരുന്നു ന്യൂസിലാൻഡ്​ താരത്തി​െൻറ പദ്ധതി. വിമാനയാത്രക്കാർക്കെല്ലാം കോവിഡ്​ പരിശോധന നിർബന്ധമാക്കിയിരുന്നു. ഇത്തരത്തിൽ സെ​ഫെർട്ടിനേയും ആർ.ടി.പി.സി.ആർ പരിശോധനക്ക്​ വിധേയമാക്കിയപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്​ ചെറിയ കോവിഡ്​ ലക്ഷണങ്ങളുണ്ടെന്ന്​ ഡോക്​ടർമാർ അറിയിച്ചു. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ താരമാണ്​ സെഫെർട്ട്​.

നേരത്തെ കൊൽക്കത്തയുടെ തന്നെ താരമായ വരുൺ ചക്രവർത്തിക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഐ.പി.എല്ലി​െൻറ ബയോ ബബിളിൽ വിള്ളലുണ്ടായതിനെ തുടർന്ന്​ ടൂർണമെൻറ്​ താൽക്കാലികമായി നിർത്തുകയും ചെയ്​തിരുന്നു.

Tags:    
News Summary - KKR's Tim Seifert tests positive for Covid-19, to be treated in Chennai before flying home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.