സചിന്റെ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരിലാക്കി കോഹ്‍ലി

ചെന്നൈ: ലോകകപ്പിനിടെ സചിൻ തെണ്ടുൽകറുടെ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോഹ്‍ലി. ഞായറാഴ്ച ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ 85 റൺസെടുത്ത കോഹ്‍ലി, ഐ.സി.സിയുടെ പരിമിത ഓവർ ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ഇന്ത്യൻ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നിവയിൽ 64 ഇന്നിങ്സുകളിൽനിന്നായി കോഹ്‍ലി 2785 റൺസാണ് ഇതു​വരെ നേടിയത്. 58 ഇന്നിങ്സുകളിൽ 2719 റൺസാണ് സചിൻ നേടിയിരുന്നത്. രോഹിത് ശർമ 64 ഇന്നിങ്സുകളിൽ 2422 റൺസ് നേടിയിട്ടുണ്ട്.

ഞായറാഴ്ച ജസ്പ്രീത് ബുംറയുടെ പന്തിൽ മിച്ചൽ മാർഷിനെ പുറത്താക്കാൻ ക്യാച്ചെടുത്ത വിരാട് കോഹ്‍ലി ലോകകപ്പിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന ഇന്ത്യൻ ഫീൽഡറെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. ലോകകപ്പിലെ 15ാമത്തെ ക്യാച്ചെടുത്ത കോഹ്‍ലി അനിൽ കുംബ്ലെയെയാണ് (14) പിന്നിലാക്കിയത്. സചിനും കപിൽ ദേവും 12 ക്യാച്ചുകളെടുത്തിട്ടുണ്ട്.

Tags:    
News Summary - Kohli broke another record of Sachin Tendulkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.