ന്യൂയോർക്ക്: യു.എസ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ജഴ്സി ഉയർത്തിക്കാണിച്ച് ഇന്ത്യൻ വിദ്യാർഥിനി. വിരാട് കോഹ്‍ലിയുടെയും ആർ.സി.ബിയുടെയും കടുത്ത ആരാധികയായ ലിഖിത സുഗ്ഗളയാണ് ഇഷ്ട ടീമിന് പിന്തുണ അറിയിച്ച് ബിരുദദാനത്തിനെത്തിയവരെ അമ്പരപ്പിച്ചത്. മിഷഗൺ-ഡിയർബോൺ സർവകലാശാലയിൽ പി.ജി കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ് വിദ്യാർഥിനിയാണ് ലിഖിത.
സംഭവത്തിന്റെ വിഡിയോ ‘വിരാട്കോഹ്‍ലി ലിഖിത’ എന്ന പേരിലുള്ള സ്വന്തം അക്കൗണ്ട് വഴി പങ്കുവെക്കുകയും ചെയ്തു. ‘റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം ഞങ്ങൾ ആരാധകരെ ക്രിക്കറ്റിനപ്പുറം നിരവധി വിലപ്പെട്ട കാര്യങ്ങൾ പഠിപ്പിച്ചു. 15 വർഷമായി ടീമുമായുള്ള ശക്തമായ ബന്ധം ഇപ്പോഴും തുടരുന്നു. ശരിയായ കൂറുണ്ടെങ്കിൽ തോൽവി അറിയില്ല’ -വിഡിയോ പങ്കുവെച്ചുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ലിഖിത കുറിച്ചു. വിഡിയോ രണ്ട് ദശലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്.
ഐ.പി.എല്ലിൽ 10 മത്സരങ്ങൾ പൂർത്തിയാക്കിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മൂന്ന് ജയവും ഏഴ് തോൽവിയുമായി പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.